ബെംഗളൂരു: കര്‍ണ്ണാടകത്തിലെ ഹിജാബ് വിവാദത്തിനിടയില്‍ ഹിജാബിനെ അനുകൂലിച്ചുള്ള ഒരു വ്യാജ വീഡിയോ വൈറലായി ഓടുകയാണ്. ഹിജാബിനെ അനുകൂലിച്ച അഭിഭാഷകന്റെ ലൈസന്‍സ് കര്‍ണ്ണാടക ഹൈക്കോടതി എടുത്തുകളഞ്ഞെന്ന് ഈ 45 സെക്കന്റ് നീളുന്ന വ്യാജ വീഡിയോ പറയുന്നു. ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും വസ്തുതകള്‍ മറച്ചുവെച്ചുവെന്നതിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് ഒരു അഭിഭാഷകനെ ശാസിക്കുന്നുവെന്നും ഈ വ്യാജ വീഡിയോ പറയുന്നു.
വീഡിയോ കാണാം:
വീഡിയോകളുടെ വസ്തുതകള്‍ പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ് ഈ വീഡിയോ ഹിജാബ് വിവാദവുമായി ബന്ധമില്ലാത്ത മറ്റൊരു വീഡിയോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോയില്‍ കാണുന്നത് രണ്ട് ജഡ്ജിമാര്‍ മാത്രമാണ്. എന്നാല്‍ ഹിജാബ് വിവാദത്തിന്റെ വാദം കര്‍ണ്ണാടക ഹൈക്കോടതിയില്‍ കേട്ടത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്ന് പേരാണ്. അതുകൊണ്ട് തന്നെ ഈ വീഡിയോയ്ക്ക് ഹിജാബ് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാനായി.
കര്‍ണ്ണാടക ഹൈക്കോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ നിന്നും ഡെക്കാന്‍ ഹെറാള്‍ഡ് എന്ന പത്രം യഥാര്‍ത്ഥ വീഡിയോ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണ്ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ ആര്ബിട്രേഷന് ആന്റ് കണ്‍സിലിയേഷന്‍ നിയമം സംബന്ധിച്ചുള്ള ഒരു കേസിന്റെ വാദം കേള്‍ക്കുന്ന വീഡിയോ ആണ് ഹിജാബ് കേസിന്റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത്.
അതുപോലെ ഒരു അഭിഭാഷകന്റെ ലൈസന്‍സ് ഹിജാബ് വിവാദത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഹൈക്കോടതി റദ്ദാക്കി എന്നതും വ്യാജമാണ്. ഹിജാബ് വിവാദം സംബന്ധിച്ച കേസില്‍ ഒരിയ്ക്കലും അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. തെറ്റുകള്‍ വരുത്തിയ ഒരു അഭിഭാഷകനെതിരെ നടപടികള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കോടതിവിധിയില്‍ പറയുന്നത്.
അതുപോലെ വസ്തുതകള്‍ മറച്ചുപിടിച്ചു എന്ന പേരില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു വക്കീലിനെ ശാസിക്കുന്നതും ആര്ബിട്രേഷന് ആന്റ് കണ്‍സിലിയേഷന്‍ നിയമം സംബന്ധിച്ചുള്ള കേസിന്റെ വാദം കേള്‍ക്കുന്ന വേളയിലാണ്. അല്ലാതെ ഹിജാബ് കേസുമായി ഇതിന് യാതൊരു ബന്ധവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: