Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇനി ഐപിഎല്‍ പൂരം; പൊരുതാന്‍ യുവതാരങ്ങള്‍ റെഡി; 25 ശതമാനം കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ അധികൃതര്‍

അടച്ചിട്ട മൈതാനങ്ങളിലാകില്ല മത്സരങ്ങളെന്ന പ്രത്യേകത ഇത്തവണയുണ്ട്. 25 ശതമാനം കാണികളെ മൈതാനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ഇതോടെ ടിവിയില്‍ മാത്രമായി ഐപിഎല്‍ ഒതുങ്ങില്ലെന്ന് ഉറപ്പ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ടൂര്‍ണമെന്റ് നടന്നത്. എട്ട് ടീമുകള്‍ മാറി പുത്തന്‍ രണ്ട് ടീമുകളെത്തുന്നതും ആവേശമാകും. ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. ഇന്നലെ മുതല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റ് തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 10:11 pm IST
in Cricket

ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന കായിക മാമാങ്കം ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം ബാക്കി.  അഭിമാനത്തോടെ ആഘോഷിക്കുന്ന ഐപിഎല്ലിന്റെ 15-ാം സീസണിന് ശനിയാഴ്ച തുടക്കമാകും. മുംബൈ, പൂനെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ശനിയാഴ്ച ആദ്യ മത്സരത്തില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.  

അടച്ചിട്ട മൈതാനങ്ങളിലാകില്ല മത്സരങ്ങളെന്ന പ്രത്യേകത ഇത്തവണയുണ്ട്. 25 ശതമാനം കാണികളെ മൈതാനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ഇതോടെ ടിവിയില്‍ മാത്രമായി ഐപിഎല്‍ ഒതുങ്ങില്ലെന്ന് ഉറപ്പ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ടൂര്‍ണമെന്റ് നടന്നത്. എട്ട് ടീമുകള്‍ മാറി പുത്തന്‍ രണ്ട് ടീമുകളെത്തുന്നതും ആവേശമാകും. ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. ഇന്നലെ മുതല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റ് തുടങ്ങി.

യുവതാരങ്ങളുടെ പറുദീസയാണ് ഐപിഎല്‍. ജനശ്രദ്ധ ആകര്‍ഷിക്കാനും ദേശീയ ടീമിലേക്ക് ചാടിക്കയറാനും ഇതിലും മികച്ചൊരു വേദി ലോകക്രിക്കറ്റിലില്ല. ഓസ്‌ട്രേലിയയില്‍ ബിഗ്ബാഷും, ശ്രലങ്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങി ലോകരാജ്യങ്ങളില്‍ വിവിധ ലീഗുകളുണ്ടെങ്കിലും ഐപിഎല്ലിന്റെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നു. രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ പോലും ഐപിഎല്ലിനോട് താത്പര്യം പ്രകടിക്കുന്നത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. ഇക്കുറിയും ഒരുപിടി യുവതാരങ്ങള്‍ അവസരം പ്രയോജനപ്പെടുത്താന്‍ കാത്തുനില്‍ക്കുകയാണ്.  

ദക്ഷിണാഫ്രിക്കയുടെ പുത്തന്‍ എബിഡി എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രവിസ് ഇത്തവണ ഐപിഎല്ലിനെത്തുന്നത് ചിലത് തെളിയിക്കാനാണ്. എബി ഡിവില്ലിയേഴ്‌സിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് മികവാണ് ബ്രവിസിനുള്ളത്. ആ മികവ് ഐപിഎല്ലില്‍ തുടര്‍ന്നാല്‍ സൂപ്പര്‍ താര പട്ടികയിലേക്ക് ഇടം നേടാം. ബൗളിങ്ങിലും ശ്രമം നടത്തുന്ന താരം ഓള്‍റൗണ്ടറുടെ ജോലി നിര്‍വഹിക്കും. മുംബൈ ഇന്ത്യന്‍സാണ് താരത്തെ ലേലത്തിലെടുത്തത്. അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍ത്തടിച്ച താരം 506 റണ്‍സാണ് നേടിയത്.  

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രാജ്‌വര്‍ധന്‍ ഹാങ്ങാര്‍ക്കറാണ് ഐപിഎല്ലിനെ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ താരം. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടറുടെ സാധ്യതയാണ് താരത്തിന്റെ ലക്ഷ്യം. മഹാരാഷ്‌ട്രക്കാരനായ ഹാങ്ങാര്‍ക്കര്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തിയത്. മീഡിയം പേസ് ബോളറും വമ്പന്‍ അടികള്‍ക്ക് കെല്‍പ്പുള്ളവനുമാണ് ഹാങ്ങാര്‍ക്കര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് താരമുള്ളത്.  

ഇന്ത്യയെ അണ്ടര്‍ 19 ലോകകിരീടത്തിലേക്ക് നയിച്ച യാഷ് ദുള്ളും ഐപിഎല്ലില്‍ പ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയില്‍ സഞ്ച്വറികളോടെ തകര്‍പ്പന്‍ ഫോമിലാണെന്ന് തെളിയിച്ചു. ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി നേരത്തെ തന്നെ താരത്തെ കണക്കാക്കിയിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് ദുള്‍.  

താരലേലത്തില്‍ അത്ഭുത മുന്നേറ്റം നടത്തിയ താരമാണ് വെസ്റ്റിന്‍ഡീസിന്റെ റോവ്മാന്‍ പവല്‍. 75 ലക്ഷത്തില്‍ തുടങ്ങി 2.80 കോടിയാണ് താരം നേടിയത്. വിന്‍ഡീസിനായി മികച്ച പ്രകടനം നടത്തുന്ന താരം സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ പവല്‍ ഫിനീഷറായി കളത്തിലിറങ്ങിയേക്കും. തകര്‍പ്പന്‍ അടികള്‍ക്ക് പേരുകേട്ട പവല്‍ ട്വന്റി20 ലീഗുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

Cricket

വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.