ന്യൂദല്‍ഹി: ലോകമെങ്ങുമുള്ള ഡെന്റിസ്റ്റുകള്‍ ശിപാര്‍ശ ചെയ്തത്, ലോകത്തെ ഒന്നാം നമ്പര്‍ പേസ്റ്റ് തുടങ്ങിയ തെറ്റിദ്ധാരണാജനകമായ പരസ്യം നല്കിയ സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിന് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പത്തു ലക്ഷം രൂപ പിഴ വിധിച്ചു. ഈ പരസ്യം പ്രസിദ്ധീകരിക്കുന്നത് സംപ്രേഷണം ചെയ്യുന്നതും വിലക്കിയിട്ടുമുണ്ട്.
അതോറിറ്റി സ്വയമെടുത്ത കേസിലാണ് നടപടി. തങ്ങളുടെ അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ ഉതകുന്ന യാതൊരു രേഖകളും സെന്‍സോഡൈനിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പരസ്യമെന്നും അതോറിറ്റി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: