എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകള്‍ ചുവടെ-
ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍, ഒഴിവുകള്‍ 60; ഇലക്ട്രിക്കല്‍-20. യോഗ്യത: ത്രിവത്സര ഫുള്‍ടൈം എന്‍ജിനീയറിങ് ഡിപ്ലോമ (സിവില്‍/ഇലക്ട്രിക്കല്‍) 60 ശതമാന മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28 വയസ്. ശമ്പളം 27270 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍/എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എന്‍ജിനീയറിങ്-സിവില്‍) ഒഴിവ്-1 (പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രം). യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് (സിവില്‍) 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. 9 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 46 വയസ്. ശമ്പള നിരക്ക് 70,000- 2,00,000 രൂപ.
അപേക്ഷാ ഫീസ് 500 രൂപ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്) തസ്തികക്ക് ഫീസില്ല. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nbccindia.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് നല്‍കാം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്കും മറ്റും ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 14 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്) തസ്തികയിലേക്ക് വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്തിയാണ് സെലക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: