മൂന്നാര്‍: മൂന്നാറില്‍ വിനോദ സന്ദര്‍ശനത്തിന് എത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് 14 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ജീന(20), ജെബി(37), മഹേഷ്(28), ഗോകുല്‍(28), പ്രദീപ്(30), തോമസ് മോഹന്‍(37,) രാഹുല്‍(20), അജ്ഞിത(21), നന്ദന്(20), വിന്‍സി(20), ലിനി(20), സില്ദയി(28), സിബീന(20), ഷീന(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. വിദ്യാര്‍ത്ഥികളില്‍ ഏറെ പേരും കൊല്ലം അഞ്ചല്‍ സ്വദേശികളാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ മൂന്നാര്‍-ടോപ് സ്റ്റേഷന് റോഡില്‍ കൊരണക്കാട് ഫോട്ടോ പോയിന്റിന് സമീപമുള്ള കൊടും വളവിലാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് ഡ്രൈവര്‍ പ്രകടിപ്പിച്ച സമചിത്തതയാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെടാന്‍ ഇടയായത്. ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് മനസ്സിലായ ഡ്രൈവര്‍ മണ്‍തിട്ടയിലൂടെ കയറ്റി മരത്തില്‍ ഇടിച്ചു നിര്‍ത്തുവാന്‍ ശ്രമിച്ചു. ഇതു കാരണം ബസ് മറിയാതെ ചെരിവില്‍ തങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: