ന്യൂദല്‍ഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലുകളിലൂടെ പിടിച്ചെടുത്തത് 76,000 കോടിയുടെ സ്വത്ത് വകകള്‍. കള്ളപ്പണം വെളുപ്പിക്കല്‍, നിയമ വിരുദ്ധമായി വിദേശ പണം കൈക്കലാക്കല്‍ എന്നീ വകുപ്പുകളിലാണ് ഇഡി ഇത് പിടിച്ചെടുത്തിരിക്കുന്നത്.
2016 ഏപ്രില്‍ ഒന്നിനും 2021 മാര്‍ച്ച് 31 നും ഇടയില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഈ തുക പിടിച്ചെടുത്തത്. കേന്ദ്രധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2741 പരിശോധനകളിലൂടെയാണ് ഇത്രയും സ്വത്തുക്കള്‍ പിടിച്ചെടുത്തത്. ഇത് കൂടാതെ കുറ്റകൃത്യത്തിലേര്‍പ്പെട്ടവരുടെ പൊതുമേഖലാ ബാങ്കുകളിലുള്ള 15.11 ലക്ഷം കോടിയുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണനിയമം ലംഘിച്ചതിന് 2044 പരിശോധനകളും, വിദേശ സഹായധന ചട്ടലംഘനത്തില്‍ 697 പരിശോധനകളുമാണ് നടന്നത്. കള്ളപ്പണം വെളുപ്പിച്ചവരുടെ 76,877 കോടിയുടേയും വിദേശസഹായം അനധികൃതമായി വാങ്ങിയവരുടെ 42,003 കോടിയുടെയും ആസ്തി ജപ്തി ചെയ്തു.
ഈവര്‍ഷം മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം 426.26 കോടിയുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 427.65 കോടിയുടെയും സ്വത്തുക്കള്‍ പിടിച്ചെടുത്തതായും കേന്ദ്രമന്ത്രി പങ്കജ് ചൗധരി എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: