Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സംസ്‌കൃതത്തോട് അടുപ്പിച്ച ഗുരു

പണ്ഡിതരത്‌നം കെ.പി. നാരായണ പിഷാരടിയുടെ പതിനെട്ടാം ചരമ വാര്‍ഷികദിനമായിരുന്നു മാര്‍ച്ച് 20

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 23, 2022, 05:55 am IST
inArticle

ശശി നാരായണന്‍

ആര്‍ഷഭാരത ഗുരുപരമ്പരയില്‍ നിന്ന് നമ്മുടെ കാലത്തിനു കിട്ടിയ വരദാനമായിരുന്നു പണ്ഡിതരത്‌നം കെ.പി. നാരായണപിഷാരടി മാഷ്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ പഠനകാലത്ത് ലഭിച്ച ഏറ്റവും വലിയ ഒരനുഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ കഴിഞ്ഞത്. ‘നിറകുടം തുളുമ്പില്ല’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു പിഷാരടി സാറിന്റെ വ്യക്തിത്വം.

ഞങ്ങളുടെ നാട്യശാസ്ത്രാധ്യാപകനായിരുന്നു ശുഭ്രവേഷധാരിയും സുസ്‌മേരവദനനുമായിരുന്ന പിഷാരടി മാഷ്. പാണ്ഡിത്യ ഗൗരവം ഒട്ടുമില്ലാത്ത പെരുമാറ്റം. എന്നാല്‍ വിഷയജ്ഞാനം അഗാധം. സംസ്‌കൃതമെന്നാല്‍  മൃതഭാഷയാണെന്നും ആര്‍ക്കും മനസ്സിലാവാത്ത വരേണ്യതയുടെ പാണ്ഡിത്യ വിരസതയാണതിന്റെ മുഖമുദ്രയെന്നും ധരിച്ച- സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസംകൊണ്ട് നമുക്ക് കിട്ടുന്ന ധാരണ അങ്ങനെയാണ്- എനിക്ക് സംസ്‌കൃതം ഗഹനമായ ജ്ഞാനദീപ്തിയോടൊപ്പം സ്വപ്ന സാന്ദ്രതയുടെ പൂനിലാവു പൊഴിക്കുന്ന ഭാഷയുടെ മകരന്ദമാണെന്ന തിരിച്ചറിവു തന്നതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളില്‍പ്പെട്ട് ആശയക്കുഴപ്പം നിറഞ്ഞൊരു കാലത്തായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യനായത്. അതുകൊണ്ടുതന്നെ ചിന്താധിക്യത്താല്‍ ചൂടുപിടിച്ച തീക്ഷ്ണമായ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും നറുപുഞ്ചിരിയോടെ യുക്തിഭദ്രമായി അദ്ദേഹം തന്നിരുന്ന ഉത്തരങ്ങളായിരുന്നു എന്റെ ഉള്ളം തണുപ്പിച്ചിരുന്നത്.

ഭാരതീയ ശാസ്ത്രീയ നാടകവിഭാഗത്തില്‍ (കിറശമി ഇഹമശൈരമഹ ഠവലമൃേല) ഭാസമഹാകവിയുടെ ‘ഊരുഭംഗം’ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി നാട്യശാസ്ത്രം പ്രത്യേക പഠനത്തിനായി കുറെ നാളുകള്‍ അദ്ദേഹത്തിന്റെ വീടായ നാരായണീയത്തില്‍ പോയിരുന്നു. സന്ധ്യാവന്ദന സമയമടുക്കുന്നതുവരെ എല്ലാ തലതിരിഞ്ഞ സംശയങ്ങള്‍ക്കും യുക്തിപരമായി ഉത്തരം തന്ന് നമ്മുടെ പൗരാണിക ശാസ്ത്രങ്ങളുടെ കാലിക പ്രസക്തി അദ്ദേഹം ബോധ്യപ്പെടുത്തി.

ആ പരമ്പരയിലെ ജ്ഞാനികളും സാത്വികരുമായ ആചാര്യന്മാര്‍ ഇനി ഉണ്ടാകും എന്നു പറയുക വയ്യ. സര്‍വ്വകാലങ്ങളോടും തലമുറകളോടും സംവദിക്കാന്‍ കഴിയുന്ന, ഇരുട്ടകറ്റാന്‍ പ്രാപ്തനായിരുന്ന ആ ഋഷിവര്യന് അനന്തകോടി പ്രണാമം!

(തപസ്യ രംഗകലാ വിഭാഗം അധ്യക്ഷനാണ് ലേഖകന്‍)

Tags: Anniversary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

Thiruvananthapuram

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

Kerala

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

Kozhikode

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: സാമ്പത്തിക പ്രതിസന്ധിയിലും ധൂര്‍ത്തടിക്കുക കോടികള്‍

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.