പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോടും ഫ്രഞ്ച് ലീഗില്‍ മൊണോക്കൊയോടും തോറ്റതിനു പിന്നാലെ പിഎസ്ജിയില്‍ താരങ്ങള്‍ ചേരിതിരിവിലെ റിപ്പോര്‍ട്ട്. ടീമിലെ ലാറ്റിനമേരിക്കന്‍ താരങ്ങളും ഫ്രഞ്ച് സംസാരിക്കുന്ന മറ്റ് താരങ്ങളും തമ്മില്‍ അകല്‍ച്ചയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലയണല്‍ മെസിയും നെയ്മറുമുള്പ്പെടുന്ന ലാറ്റിനമേരിക്കന്‍ താരങ്ങള്‍ ഒരു വശത്തും കൈലിയന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ മറ്റു താരങ്ങള്‍ എതിര്ഭാഗത്തുമെന്ന നിലയില്‍ ടീം നിലയുറപ്പിച്ചിരിക്കുന്നു. മൊണോക്കൊയുമായുള്ള തോല്‍വിക്കു പിന്നാലെ അതേക്കുറിച്ച് സംസാരിക്കാന്‍ താരങ്ങളാരും തയ്യാറായിട്ടില്ല. കളത്തില്‍ ഫൗളുകള്‍ ഉണ്ടാകുമ്പോള്‍ പോലും ഈ ചേരിതിരിവ് പ്രകടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്മര്‍ക്കും അച്റാഫ് ഹകിമിക്കും നേരെയുള്ള ഫൗളുകളില്‍ ഈ വേര്‍തിരിവ് പ്രകടമായെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ടീം തിരിച്ചുവരുമെന്ന് പരിശീലകന് മൗറീസിയൊ പൊചെറ്റിനൊ പറഞ്ഞു. നിരവധി വ്യക്തികള്‍ ക്ലബ്ബിനൊപ്പമുണ്ട്. അവരുടെ ആശയങ്ങളും കാഴ്ചപ്പാടും ടീമിനെ തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണ് പിഎസ്ജിക്ക് ഏറെക്കുറെ ഉറപ്പുള്ളത്. ഫ്രഞ്ച് കപ്പിലും ടീം പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: