Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിതയുടെ മരണം: ശശികലയോ കുടുംബമോ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന് പനീര്‍ശെല്‍വം; 2 ദിവസം പനീര്‍ശെല്‍വത്തെ ചോദ്യം ചെയ്തു

ജയലളിതയുടെ മരണം സംബന്ധിച്ച് എ ഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വത്തെ തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്ത് അറുമുഖസ്വാമി ക്മ്മീഷന്‍. ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ജയലളിതയ്‌ക്കെതിരെ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്നും പനീര്‍ശെല്‍വം കമ്മീഷനോട് വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 09:55 pm IST
in India

ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് എ ഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വത്തെ തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്ത് അറുമുഖസ്വാമി ക്മ്മീഷന്‍. ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ജയലളിതയ്‌ക്കെതിരെ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്നും പനീര്‍ശെല്‍വം കമ്മീഷനോട് വെളിപ്പെടുത്തി.  ചിന്നമ്മയെ (ശശികലയെ) കുറിച്ച് തനിക്ക് മതിപ്പ് മാത്രമാണുള്ളതെന്നും പനീര്‍ശെല്‍വം പറഞ്ഞു. 

ഇതുവരെ ശശികലയ്‌ക്കെതിരെ കലാപം മാത്രം ചെയ്തിട്ടുള്ള പനീര്‍ശെല്‍വം കഴിഞ്ഞ കുറച്ചുനാളുകളായി അവരുമായി അടുക്കുന്നതിന്റെ മറ്റൊരു തെളിവാണോ ഈ പ്രസ്താവനയെന്ന് കരുതുന്നു. ഭാവിയില്‍ ശശികലയെ എ ഐഎഡിഎംകെയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നു.

തിങ്കളാഴ്ച പനീര്‍ശെല്‍വത്തേയും ശശികലയുടെ സഹോദരഭാര്യയായ ഇളവരശിയെയും അറുമുഖസ്വാമി കമ്മീഷന്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. അതിന് ശേഷമാണ് വീണ്ടും ചൊവ്വാഴ്ച പനീര്‍ശെല്‍വത്തെ ചോദ്യംചെയ്തത്. ജയലളിതയുടെ ചികിത്സയെപ്പറ്റി തനിക്കൊന്നുമറിയില്ലെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്. എന്തിനാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അറിയില്ലെന്നും പനീര്‍ശെല്‍വം പറയുന്നു.  

ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷം 2016ലാണ് ജയലളിത മരിച്ചത്. ‘എനിക്ക് ഒന്നുമറിയില്ല. അപ്പോളൊ ആശുപത്രിയില്‍ ജയലളിതയ്‌ക്ക് എന്ത് ചികിത്സയാണ് നല്‍കിയിരുന്നതന്നറിയില്ല. ഏത് ഡോക്ടര്‍മാരുടെ സംഘമാണ് അവരെ ചികിത്സിച്ചതെന്നറിയില്ല. എന്തിനാണ് ജയലളിതയെ ആശുപത്രിയിലാക്കിയതെന്നും അറിയില്ല. ചീഫ് സെക്രട്ടറിയില്‍ നിന്നും കേട്ടശേഷമാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്’- പനീര്‍ശെല്‍വം കമ്മീഷനോട് വിശദീകരിച്ചു.

ജയലളിതയ്‌ക്ക് മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ കഴിയാത്ത രണ്ട് തവണയും പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയായത്.

ജയലളിതയുടെ മരണത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍

ജയലളിതയുടെ മരണത്തെപ്പറ്റി ചില ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന് സീനിയര്‍ എ ഐഎഡിഎംകെ നേതാവ് പി.എച്ച്. പാണ്ഡ്യന്റെ ആരോപണമാണ്. പോയ്‌സ് ഗാര്‍ഡന്‍ വസതിയില്‍ ജയലളിതയെ ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലായത് എന്നതാണ് പാണ്ഡ്യന്റെ വിശദീകരണം.

മറ്റൊന്ന് ജയലളിതയുടെ തോഴിയായ വി.കെ. ശശികല സ്ലോ പോയ്‌സന്‍ നല്‍കി എന്നതാണ്. ജയലളിത പ്രമേഹത്തിന് കഴിക്കുന്ന മരുന്നിനൊപ്പമാണ് കുറെശ്ശേയായി ചെറിയ അളവില്‍ വിഷം ചേര്‍ത്ത് നല്‍കിയത് എന്നതാണ് ആരോപണം. നിരവധി എ ഐഎഡിഎംകെ നേതാക്കള്‍ ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളൊ ആശുപത്രിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരിക്കുന്നത്.

അന്വേഷണകമ്മീഷനെ വെക്കരുതെന്ന അപ്പോളൊ ആശുപത്രിയുടെ ആവശ്യം ഹൈക്കോടതി തള്ളി. എന്നിട്ടാണ് അറുമുഖസ്വാമി അന്വേഷണക്കമ്മീഷനെ നിയമിച്ചത്. ജയലളിതയ്‌ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കമ്മീഷന്‍. എന്നാല്‍ സുപ്രീംകോടതി ജഡ്ജി രഞ്ജന്‍ ഗൊഗോയ് അന്വേഷണകമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ ഈയിടെ സുപ്രീംകോടതി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അന്വേഷണ കമ്മീഷനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിലെ പോരായ്‌മകളും ഫലപ്രാപ്തിയും ശരികളും എല്ലാം കമ്മീഷന്‍ അന്വേഷിക്കും. ഡിഎംകെയും എ ഐഎഡിഎംകെയും അന്വേഷണത്തെ അനുകൂലിക്കുന്നു.

Tags: അപ്പോളൊ ആശുപത്രിഇളവരശിസുപ്രീംകോടതിഎഐഎഡിഎംകെപനീര്‍ശെല്‍വംsasikalaJayalalithaവി കെ ശശികലഅറുമുഖസ്വാമി ക്മ്മീഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

News

നിയമസഭയില്‍ സ്ത്രീയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍: ജയലളിത സംഭവം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം

India

27 കിലോ സ്വര്‍ണം, 700 കിലോ വെള്ളി, 100 ഏക്കര്‍ ഭൂമി.. ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറുന്നു

Entertainment

പോടാ പെറുക്കി, രജനികാന്ത് കുടിയൻ യുവാക്കളെ വഴിത്തെറ്റിക്കും’ :ജയലളിതയ്‌ക്ക് വേണ്ടി നടനെ നേരിട്ട മനോരമയുടെ കഥയിങ്ങനെ!

Entertainment

എംജിആര്‍-ജയലളിത ബന്ധം പോലെ വിജയ്‌ക്കൊപ്പം തൃഷ നില്‍ക്കാന്‍ ശ്രമിക്കുന്നു.. തൃഷയെ പോലുള്ള അട്ടകള്‍ കയറി വരികയാണ്: സുചിത്ര

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.