കൊച്ചി : കൂര്‍ക്കംവലി നല്ല ഉറക്കത്തിന്റെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ കൂര്‍ക്കംവലി ശരിക്കും ഉറക്കതകരാറിന്റെ ലക്ഷണമാണ്. ഉറക്കതകരാറുള്ളവര് പകല്‍ സമയത്ത് ഉറങ്ങുകയും അലസരായും കാണപ്പെടുന്നു. ഹൃദയാഘാതം, പക്ഷാഘാതം, അപകടങ്ങള്‍, ഓര്‍മ്മക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം നമ്മുടെ ആരോഗ്യത്തെയും സുരക്ഷയെയും ഉറക്കത്തകരാറ് അപകടത്തിലാക്കും.
ഉറക്കതകരാറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉറക്ക തകരാറുകള്‍ നേരത്തേ വിലയിരുത്തുന്നതിനുമായി, ആസ്റ്റര്‍ മെഡ്സിറ്റിയില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ്പ് ക്ലിനിക്കും നവീകരിച്ച സ്ലീപ്പ് ലാബും ലോക ഉറക്ക ദിനത്തില്‍ മുന്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജനസംഖ്യയുടെ 40- 50% ആളുകള്‍ക്ക് ഉറക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ ഉണ്ടെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് വരെ അവരില്‍ ഭൂരിഭാഗവും ഇത് തിരിച്ചറിയുന്നില്ല. സ്ലീപ് ക്ലിനിക്കിലൂടെ പള്‍മോണോളജി, ന്യൂറോളജി, ഇഎന്‍ടി, എന്‍ഡോക്രൈന്‍, സൈക്യാട്രി, ഒബീസിറ്റി ക്ലിനിക്ക്, മുതലായ വിഭാഗങ്ങളുടെ സേവനം സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയ അടക്കമുളഅള സമഗ്രമായ സേവനം ഉറപ്പാക്കുന്നതായും ഡോ. പ്രവീണ്‍ വത്സലന്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: