മുംബൈ: രാജ്യത്ത് വന്‍വിജയം നേടിയ കശ്മീരി ഫയല്‍സ് എന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ യാഥാര്‍ത്ഥ്യം പ്രതിപാദിക്കുന്ന ചിത്രത്തിനു പിന്നാലെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അടുത്ത ചിത്രവും വരുന്നു. കേരളത്തിലെ മലയാളി യുവതികളെ ഇസ്ലാമിക തീവ്രവാദികള്‍ ഐഎസിലേക്ക് കടത്തുന്നതും അവരുടെ ദുരനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. എഴുത്തുകാരനായ സുദീപ്തോ സെന്‍ ആണ് കഥയും സംവിധാനവും.യദു വിജയകൃഷ്ണനാണ് തിരിക്കഥ എഴുതിയിരിക്കുന്നത്.വിപുല്‍ അമൃത്ലാല്‍ ഷാ ആണ് നിര്‍മാണം
. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദന് പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന റിക്രൂട്ട്മെന്റിനെ പറ്റി പറയുന്ന ഭാഗം ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
കേരളത്തില്‍ നിന്ന് ഐഎസിലേക്കും ലോകത്തിലെ മറ്റ് തീവ്രവാദ മേഖലകളിലേക്കും ആയിരക്കണക്കിന് മലയാളി യുവതികളെ തട്ടിക്കൊണ്ടുപോകലും കടത്തലും നടന്നുകൊണ്ടിരിക്കുന്ന് വ്യക്തമാക്കിയുള്ളതാണ് ചിത്രം. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 32,000ലധികം സ്ത്രീകളെ കടത്തിക്കൊണ്ടുപോയി. ഇത് ഇന്നത്തെ കാലത്ത് നിലനില്‍ക്കുന്ന ആശങ്കയായി തുടരുന്നു. കേരളത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനും മറ്റും ഒരു രഹസ്യ ഓപ്പറേഷന് നടക്കുന്നെന്നും കണക്കുകള്‍ സഹിതം ചിത്രം പറയുന്നുണ്ട്. .
‘ഈ കഥ ഒരു മനുഷ്യ ദുരന്തമാണ്, അത് നിങ്ങളെ നടുക്കുന്ന ഒന്നാണ്, സുദീപ്തോ തന്റെ 34 വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തോടൊപ്പം ഇത് എന്നോട് വിവരിച്ചപ്പോള്‍, ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ കണ്ണീരണിഞ്ഞെന്നും നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ പറഞ്ഞു. അന്നാണ് ഞാന്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഇപ്പോള്‍ സിനിമ യാഥാര്‍ഥ്യമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സംഭവങ്ങളുടെ വളരെ യഥാര്‍ത്ഥവും പക്ഷപാതരഹിതവും യഥാര്‍ത്ഥവുമായ വിവരണമാണ് ചിത്രത്തിന് ഉണ്ടാവുക.
അടുത്തിടെ നടത്തിയ ഒരു അന്വേഷണമനുസരിച്ച്, 2009 മുതല്‍ കേരളത്തില്‍ നിന്നും മംഗലാപുരത്തുനിന്നും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 32,000 പെണ്‍കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിലാണ് എത്തുന്നത്. ഈ വസ്തുതകള്‍ അധികാരികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും മതതീവ്രവാദികളുടെ അന്താരാഷ്ട്ര ഗൂഢാലോചനകള്‍ക്കെതിരെ എതിര്‍ക്കാന്‍ കൃത്യമായ പ്രവര്‍ത്തനവും സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും സുദീപ് പറഞ്ഞു.
രാജ്യത്ത് നടക്കുന്ന അരുംകൊലകളുടെ നാട് ഇപ്പോള്‍ കേരളവും മംഗലാപുരവുമാണ്. കേരളത്തില്‍ നിന്നും മംഗലാപുരത്തുനിന്നും ഏകദേശം 32,000 പെണ്‍കുട്ടികളെ കാണാതായിട്ടും 99 കേസുകള്‍ മാത്രമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
‘ഞങ്ങളുടെ ഗവേഷണത്തിനിടയിലും പ്രദേശത്തുടനീളമുള്ള യാത്രകളിലും, ഒളിച്ചോടിയ പെണ്‍കുട്ടികളുടെ അമ്മമാരുടെ കണ്ണീര് ഞങ്ങള്‍ കണ്ടു. യുവതികളില്‍ ചിലരെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ജയിലുകളില്‍ ഞങ്ങള്‍ കണ്ടെത്തി. ചിലര്‍ക്ക് ഒരു വിചാരണയുമില്ല. മിക്ക പെണ്‍കുട്ടികളും വിവാഹം കഴിച്ചത് ഐഎസ് ഭീകരരെ ആണ്. അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് വിവാഹം. ഇരുളില്‍ നിന്നും ഇരുളടഞ്ഞ ഭാവിയാണ് അവരെ കാത്തിരിക്കുന്നത്. ഈ സുപ്രധാന സിനിമ പെണ്മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാരുടെയും നിലവിളി ഉള്‍പ്പെടുന്നതാണെന്നും സെന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: