പാരീസ്: പ്രവാചകനെ പരിഹസിച്ച ജയില്‍ തടവുകാരനായ യുവാന്‍ കൊളോണ്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജയിലിലെ ജിഹാദിയായ സഹതടവകുരാന്‍ തന്നെയാണ് യുവാന്‍ കൊളോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
യുവാന്‍ കൊളോണിനെ വധിച്ച ജിഹാദിത്തടവുകാരനായ ഫ്രാങ്ക് ഇലോങ്ങ് ആബെ എന്ന 35 കാരനായ കാമറൂണ്കാരനെ അറസ്റ്റ് ചെയ്ത് അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. 61 കാരനായ യുവാന്‍ കൊളോണ്‍ ഫ്രാന്‍സിന്റെ അധീനതയില്‍പ്പെട്ട കോര്‍സിക്ക ദ്വീപിനെ ഫ്രാന്‍സില്‍ നിന്നും മോചിപ്പിക്കാന്‍ സമരം ചെയ്ത നേതാവാണ്.
ജീവപര്യന്തം തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്ന യുവാന്‍ കൊളോണിനെ ജിഹാദി ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനെതിരെ വന്‍ പ്രതിഷേധം അലയടിക്കുകയാണ്. ആയിരക്കണക്കിന് ഫ്രാന്‍സുകാര്‍ കോർസിക്കയിലും ഫ്രാൻസിലെ വിവിധ നഗരത്തിലും ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തുകയാണ്.
ഫ്രാൻസിൽ നിന്നും കോര്‍സിക്ക ദ്വീപിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെ ഉണ്ടായ കൊലപാതകത്തിന്റെ പേരിലാണ് യുവാൻ ജയിലിലെത്തിയത്. 1998ൽ പോലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് യുവാൻ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നത്. യുവാന്‍ ജയിലില്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഫ്രഞ്ച് ഭരണകൂടത്തിന്റെ അശ്രദ്ധയാണെന്ന പേരിലും പ്രക്ഷോഭം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: