Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കുടിവെള്ളം മുട്ടിക്കും കെ റെയില്‍

130 കിലോമീറ്റര്‍ പാടശേഖരങ്ങള്‍ നികത്തി, നൂറോളം മലകള്‍ ഇടിച്ച് ആ മണ്ണുപയോഗിച്ച് ഒമ്പത് മീറ്റര്‍ ഉയരത്തില്‍ പാത നിര്‍മിച്ച്, മതിലു കെട്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച് ഈ പദ്ധതി നടപ്പാക്കുന്നുവെങ്കില്‍ ഓര്‍ക്കുക, കേരളത്തിലെ മൂന്നര കോടി ജനതയുടെ ശുദ്ധജലം മുട്ടിക്കുന്ന പദ്ധതിയായിരിക്കും അതെന്ന്

ഏലൂര്‍ ഗോപിനാഥ് by ഏലൂര്‍ ഗോപിനാഥ്
Mar 22, 2022, 05:27 am IST
in Article

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്ന വ്യാമോഹവുമായി മുന്നോട്ട് പോവുകയാണ് കേരള സര്‍ക്കാര്‍. വികസനമല്ല, വിനാശമാണ് ഫലം എന്ന് വിദഗ്ധര്‍ കാര്യകാരണസഹിതം വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ കേള്‍ക്കുന്ന മട്ടില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ നമുക്ക് നഷ്ടമാകുന്നതില്‍ പ്രധാനം നമ്മുടെ ജീവജലം കൂടിയാണ്. മലയാളികളുടെ ജലസംഭരണികള്‍ തകര്‍ത്തെറിഞ്ഞാണ് ഈ പദ്ധതി കാസര്‍കോട് എത്തുക. 130 കിലോമീറ്റര്‍ പാടശേഖരങ്ങള്‍ നികത്തി, നൂറോളം മലകള്‍ ഇടിച്ച് ആ മണ്ണുപയോഗിച്ച് ഒമ്പത് മീറ്റര്‍ ഉയരത്തില്‍ പാത നിര്‍മിച്ച്, മതിലു കെട്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച് ഈ പദ്ധതി നടപ്പാക്കുന്നുവെങ്കില്‍ ഓര്‍ക്കുക, കേരളത്തിലെ മൂന്നര കോടി ജനതയുടെ ശുദ്ധജലം മുട്ടിക്കുന്ന പദ്ധതിയായിരിക്കും അതെന്ന്.  

ഭൂമിയിലെ ജലത്തില്‍ 97 ശതമാനവും സമുദ്ര ജലമാണ്. ആര്‍ട്ടിക്, അന്റാര്‍ട്ടിക്, ഗ്രീന്‍ലാന്‍ഡ് മേഖലകളില്‍ ജലം മഞ്ഞുകട്ടകളായി ഉറഞ്ഞിരിക്കുന്നു. ബാക്കി വരുന്ന ജലമാണ് നദികളേയും തടാകങ്ങളേയുമെല്ലാം സമ്പന്നമാക്കിയിരുന്നത്. എന്നാല്‍ നമ്മുടെ ജലാശയങ്ങള്‍ അനുദിനം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഉപയോഗ യോഗ്യമായ ജലത്തിന്റെ അളവ് നന്നേ കുറഞ്ഞു. ആവശ്യത്തിന് ശുദ്ധജലം ലഭിക്കാതെ വരുമ്പോള്‍ മലിന ജലവും ഉപയോഗിക്കാന്‍ ജനം നിര്‍ബന്ധിതരാകുന്നു.  

70 ശതമാനം രോഗങ്ങള്‍ക്ക് കാരണം മലിനജല ഉപയോഗമാണ്. ഇത് മനസ്സിലാക്കിയാണ് മോദി സര്‍ക്കാര്‍ ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ലോകത്ത് 172 ദശലക്ഷം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്നാണ് കണക്ക്. ജലജന്യരോഗങ്ങള്‍ മൂലം ലോകത്ത് അനേകം കുട്ടികള്‍ മരിക്കുന്നു.

44 നദികള്‍, 20 ശുദ്ധജല തടാകങ്ങള്‍, ആയിരക്കണക്കിന് അരുവികള്‍, കുളങ്ങള്‍, ലക്ഷക്കണക്കിന് കിണറുകള്‍ എല്ലാം  ഉള്ള നാടാണ് കേരളം. പക്ഷേ ഇവിടേയും കടുത്ത ജലക്ഷാമമാണ്. നമുക്ക് 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. ശരാശരി 12 കോടി ഘന അടി മീറ്റര്‍ വെള്ളം മഴയില്‍ നിന്ന് ലഭിക്കുന്നു. പക്ഷേ ഈ വെള്ളത്തിന്റെ 60 ശതമാനം അപ്പോള്‍ത്തന്നെ കടലിലേക്ക് ഒഴുകുന്നു.  

ശേഖരിച്ചു നിര്‍ത്തണ്ട സംഭരണികളായ വനങ്ങള്‍ ഇന്ന് ഒന്‍പത് ശതമാനം മാത്രം. മലകള്‍, ചതുപ്പുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പാടങ്ങള്‍ എല്ലാം നികത്തി. അങ്ങനെ പെയ്‌ത്തുവെള്ളം തടസ്സമില്ലാതെ പുഴയിലേക്കും അതിവേഗം കടലിലേക്കും ചെന്നെത്തുന്നു. ഇങ്ങനെ പ്രകൃതിദത്തമായ സംഭരണികള്‍ ഇല്ലാതാക്കി. ഇപ്പോഴോ മരുഭൂമികള്‍ നിരവധിയുള്ള രാജസ്ഥാനില്‍ ആളോഹരി ജലലഭ്യത 15 ലിറ്റര്‍. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണ വലയത്തില്‍ കഴിയുന്ന കേരളത്തില്‍ 10 ലിറ്റര്‍!

എന്താണ് പരിഹാരം? വികസനത്തിന്റെ മറവില്‍ അനസ്യൂതം നടത്തുന്ന പ്രകൃതി ചൂഷണം അവസാനിപ്പിക്കുകയാണ് ആദ്യ പ്രതിവിധി. ജല സോത്രസ്സുകള്‍, നദികള്‍, ഇട തോടുകള്‍, അരുവികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചിറകള്‍ ഇവ സംരക്ഷിച്ച് മഴവെള്ള ശേഖര കേന്ദ്രങ്ങളാക്കുക. കാവ് സംരക്ഷിക്കുക. നീര്‍ക്കുഴികള്‍ എടുക്കുക, തടയണ നിര്‍മ്മാണം, മണ്ണ് ബണ്ട്, തടം എടുക്കല്‍, ചകിരി വലവിരിക്കല്‍, മേല്‍ക്കൂര മഴവെള്ള ശേഖരണം, രാമച്ചം, തീറ്റപ്പുല്ല് കൃഷി ഇതെല്ലാം മഴവെള്ളം ശേഖരണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. ഇതൊക്കെ നടപ്പാക്കി സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാന്‍  മാതൃകയാവേണ്ട സര്‍ക്കാരാണ്  അതിവേഗ റെയില്‍ സംവിധാനം നടപ്പാക്കുന്ന വ്യഗ്രതയില്‍ കേരളത്തിന്റെ കുടിവെള്ളം മുട്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

Tags: drinkingwaterK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.