ഇസ്ലാമാബാദ്: രാഷ്ട്രീയ അട്ടിമറിയുടെ പടിവാതില്ക്കല് നില്‍ക്കേ ഇന്ത്യന്‍ വിദേശനയത്തെ പുകഴ്ത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയ്ക്ക് ഒട്ടേറെ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധങ്ങളുണ്ടെങ്കിലും രാജ്യത്തിന് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ഖെബര്‍ പക്തുംഖ്വയിലെ മാലാഖണ്ഡില്‍ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. യു.എസ്., ഓസ്ട്രേലിയ, ജപ്പാന് എന്നിവര്‍ക്കൊപ്പം നാലുരാഷ്ട്രകൂട്ടായ്മയായ ക്വാഡില്‍ അംഗവുമാണ്. എന്നാല്‍ അവര്‍ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവെക്കാതെ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതിചെയ്യുന്നു. ലോകരാജ്യങ്ങളുടെ ഉപരോധത്തിനിടയിലും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. കാരണം ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്”. -ഇമ്രാന്ഖാന് പറഞ്ഞു. താനും ജനക്ഷേമം മുന്നില്‍ക്കണ്ടാണ് വിദേശനയം സ്വീകരിക്കുന്നത്. ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം നേരിടാനിരിക്കേ നടത്തിയ പൊതുജനപിന്തുണ നേടാന്‍ ലക്ഷ്യമിട്ടു നടത്തിയ പ്രസ്താവനയ്ക്കിടെയിലായിരുന്നു ഇമ്രാന് ഖാന്റെ ഈ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: