മോസ്കോ: ഉക്രൈന് യുദ്ധം കൂടുതല്‍ സങ്കീര്ണമാക്കുന്നതിനായി ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന് ഉത്തരവ് നല്‍കിയതായി സൂചന. വാര്‍ത്താഏജന്‍സികളാണ് ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലി
ന് ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളായി ഹൈപ്പര്‍സോണിക് മിസൈലുകളുള്‍പ്പെടെ റഷ്യ ആക്രമണത്തിന് ഉപയോഗിച്ചിരുന്നു. യുദ്ധം തുടങ്ങി ആദ്യ ദിവസങ്ങളിലൊന്നും പ്രയോഗിക്കാത്ത ആയുധങ്ങള്‍ പിന്നീട് പുറത്തെടുത്തത് ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗത്തെ അപലപിച്ച യുഎസ് യുദ്ധം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അറിയിച്ചു.
ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിന് മുന്നോടിയായി പുടിന് തന്റെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് വിവരം. സൈബീരിയയിലേക്ക് കുടുംബത്തെ മാറ്റിയതായും വാര്‍ത്തകളുണ്ട്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചത് ആണവായുധം പുറത്തെടുക്കുന്നതിന് മുന്നോടിയാണെന്നും വലിയ ആക്രമണം സംഭവിക്കാനിരിക്കുന്നതേയുള്ളെന്നും വിലയിരുത്തലുണ്ട്. സുപ്രധാന നീക്കങ്ങള്‍ നടത്തുന്നതിന്റെ സാധ്യത പുടിന്റെ സെക്യൂരിറ്റി ഗ്രൂപ്പിലുള്ള പ്രധാനികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ആണവായുധം പുറത്തെടുക്കുന്നതായി വാര്‍ത്തകള്‍ വന്നത്.
പുടിന്റെ അടുത്ത സുഹൃത്തുക്കളും മറ്റ് ഉദ്യോഗസ്ഥരും ബങ്കറുകളിലേക്ക് മാറിയതായും വാര്‍ത്തയുണ്ട്. കടുത്ത മിസൈലാക്രമണങ്ങളെ പോലും തടുക്കാവുന്നത്ര ശേഷിയുള്ള ബങ്കറുകളാണ് മോസ്കോയിലുള്ളത്. റഷ്യയിലെ ബങ്കറുകള്‍ സുരക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയതാണ്. അതേസമയം, ആവശ്യം വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: