മോസ്കോ: യുദ്ധഭീകരന്മാരായ ഉക്രൈനിലെ അസൊവ് പോരാളികളില്‍ നിന്നും മരിയുപോള്‍ നഗരം പിടിക്കാനുള്ള കഠിനശ്രമത്തിലാണ് റഷ്യ. കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ തിയറ്റര്‍ തകര്‍ത്ത റഷ്യ ഞായറാഴ്ച മരിയുപോളില്‍ 400 പേര് അഭയം തേടിയ സ്കൂളിന് നേരെ ബോംബാക്രമണം നടത്തിയതായി ഉക്രൈന് അവകാശപ്പെട്ടു. യൂറോപ്പിലെ വലിയ സ്റ്റീല്‍ പ്ലാന്റുകളിലൊന്നായ മരിയുപോളിലെ അസോവ്സ്റ്റാള്‍ പ്ലാന്റും ബോംബാക്രമണത്തില്‍ തകര്‍ത്തു.
മരിയുപോളിന് നേരെ വ്യോമാക്രമണം റഷ്യ കടുപ്പിച്ചു. മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്സ്ക്, ലോഹാന്‍സ്ക് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈനിന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന് ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്. കൊന്ന് അറപ്പ് തീര്‍ന്നവരാണ് അസൊവ് പോരാളികള്‍. എല്ലാ യുദ്ധതന്ത്രങ്ങളും പഠിച്ചവരും നിര്‍ഭയരുമാണ്. അതുകൊണ്ട് ഇത്രയേറെ ദിവസങ്ങള്‍ എടുത്തിട്ടും റഷ്യയ്ക്ക് മരിയുപോള്‍ പിടിക്കാന്‍ കഴിയാത്തത്.
കഴിഞ്ഞ ദിവസങ്ങളിലായി ഏതാണ്ട് 40,000 പേര് മരിയുപോള്‍ നഗരം ഉപേക്ഷിച്ച് ഓടിപ്പോയതായും ഉക്രൈന് പറയുന്നു. ഇവിടെ പലയിടങ്ങളിലും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിട്ടുണ്ട്. ഏകദേശം 3 ലക്ഷത്തോളം വരുന്നവര്‍ കഠിനമായ സാഹചര്യത്തെ നേരിടുകയാണെന്ന് പറയുന്നു.
റഷ്യന്‍ ടാങ്കുകള്‍ മരിയുപോളിലെത്തിയതായും പലയിടങ്ങളിലും പട്ടാളക്കാര്‍ തമ്മില്‍ നേരിട്ട് തെരുവുയുദ്ധം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: