ഹൈദരാബാദ്: ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിസാമബാദ് ജില്ലയിലെ ബോധന് ടൗണിലാണ് സംഭവം. തെലുങ്കാന രാഷ്ട്രസമിതി, എ ഐഎം ഐഎം ഗുണ്ടകളാണ് അക്രമം ഉണ്ടാക്കിയതെന്ന് നിസാമബാദിലെ ബിജെപി എംപി ധര്‍മപുരി അരവിന്ദ് ആരോപിച്ചു.
പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സമുദായവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസിന് കണ്ണീര് വാതകം പ്രയോഗിക്കേണ്ടി വന്നു. കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
ബോധന് ടൗണില്‍ സ്ഥാപിക്കാനുള്ള ശിവജിയുടെ പ്രതിമ രാത്രിയിലാണ് ഒരു വിഭാഗം കൊണ്ടുവന്നതെന്ന് നിസാമബാദ് പൊലീസ് കമ്മീഷണര്‍ കെ.ആര്. നാഗരാജു പറഞ്ഞു. ‘ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് മറു വിഭാഗം കല്ലേറ് ആരംഭിച്ചു. ഇതോടെ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര് വാതകം പ്രയോഗിക്കേണ്ടി വന്നു.’- നാഗരാജു പറഞ്ഞു.
സംഘര്‍ഷസ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. അക്രമം തടയാന്‍ മുന്‍കരുതല്‍ അറസ്റ്റുകളും നടത്തിയിട്ടുണ്ട്. ശിവജിയുടെ പ്രതിമ സ്ഥാപിക്കാന്‍ ബോധന് മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതായി നിസാമബാദിലെ ബിജെപി എംപി ധര്‍മപുരി അരവിന്ദ് പറഞ്ഞു. ഇതിനെതിരെ തെലുങ്കാന രാഷ്ട്രസമിതി, എ ഐഎം ഐഎം ഗുണ്ടകളാണ് അക്രമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് തെലുങ്കാന രാഷ്ട്ര സമിതിയുടെ കൗണ്‍സിലര്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: