ജയ്പൂര്‍: സ്ഥലം മാറ്റം വാങ്ങിക്കൊടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്ത്തകന് 3 ലക്ഷം വരെ കൈക്കൂലി വാങ്ങുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് മന്ത്രി മംമ്ത ഭൂപേഷ്. രാജസ്ഥാനിലെ വനിത ശിശു വികസന മന്ത്രിയാണ് മംമ്ത ഭൂപേഷ്.
സ്ഥലം മാറ്റത്തിനും ഇഷ്ടസ്ഥലങ്ങളില്‍ പോസ്റ്റിങ്ങും ഒപ്പിച്ചുകൊടുക്കുന്നതിന് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് മൂന്ന് ലക്ഷം വീതം കൈക്കൂലി വാങ്ങുന്നുവെന്നാണ് മംമ്ത ഭൂപേഷിന്റെ ആരോപണം. ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ട്ടിക്ക് നാണക്കേട് വരുത്തിവെയ്ക്കുന്നുവെന്ന് മന്ത്രി മംമ്ത ഭൂപേഷ് പറഞ്ഞു
“ഒരു ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതായി പരാതി കിട്ടിയപ്പോള്‍ ഞാന്‍ അയാളെ വിളിച്ചു. താങ്കളെ സ്ഥലം മാറ്റുമെന്ന് ഞാന്‍ ആ ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ തന്റെ പോസ്റ്റിങ്ങിന് 3 ലക്ഷം രൂപയാണ് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു’- മംമ്ത ഭൂപേഷ് പറഞ്ഞു. ‘ഈ പണം തിരിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥനോട് ഞാന്‍ പറഞ്ഞു. അയാള്‍ 3 ലക്ഷം കൊടുക്കാന്‍ ചെന്നപ്പോള്‍ താന്‍ ജോലി ചെയ്യൂ, മന്ത്രിയുമായുള്ള പ്രശ്നം ഞാന്‍ തീര്‍ത്തോളാം എന്നതായിരുന്നു കോണ്‍ഗ്രസ് പ്രവര്ത്തകന് മറുപടി പറഞ്ഞത്’- മംമ്ത ഭൂപേഷ് വിശദീകരിച്ചു.
‘ഞാന്‍ ആരില്‍ നിന്നും പണം വാങ്ങാറില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ സത്യസന്ധരായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തും’- മന്ത്രി പറഞ്ഞു.
രാജസ്ഥാന് 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനമാണ്. അവിടെയാണ് കോണ്‍ഗ്രസിന്റെ ദുഷിച്ച ഭരണത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ തന്നെ മന്ത്രി വെളിപ്പെടുത്തല്‍ നടത്തിയത്. ഇവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗാന്ധിയുടെ വിശ്വസ്തനാണ്. ഇദ്ദേഹത്തിന്റെ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സച്ചിന് പൈലറ്റുള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവെയ്ക്കാന്‍ വരെ ഒരു ഘട്ടത്തില്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: