ചെന്നൈ: കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ താഴ്വരയിലെ മതഭീകരര്‍ നടത്തിയ ക്രൂരതകള്‍ തുറന്നുകാട്ടിയ ‘ദ് കശ്മീര്‍ ഫയല്‍സ്’ സിനിമക്കെതിരെ നടന് പ്രകാശ് രാജ്. മതഭീകരരുടെ ക്രൂരകൃത്യങ്ങള്‍ തുറന്നുകാട്ടിയതാണ് അദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
പൈല്‍സ് ആന്‍ഡ് ഫയല്‍സ്, നിയമപരമായ മുന്നറിയിപ്പ്… ഈ മതഭ്രാന്തന്മാര് നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കില്‍, ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകുമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. മതഭീകരരെ വെള്ളപൂശിയ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി എട്ടാം ദിനം കഴിയുമ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി വിവേക് അഗ്നി ഹോത്രി കശ്മീര്‍ ഫയല്‍സ് മുന്നേറുകയാണ്. ചിത്രം 8 ദിവസങ്ങള്‍കൊണ്ട് 100 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. കൊവിഡാനന്തര കാലഘട്ടത്തില്‍ ഒരു ബോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. നിര്‍മ്മാണ കമ്പനിയായ സീ സ്റ്റുഡിയോയാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.
സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ കാലില്‍ വീണ് ഒരു അമ്മ കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളും, വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും റിലീസിന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ചിത്രത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: