കൊല്‍ക്കത്ത: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബേറ് നടന്നെന്ന് ബി.ജെ.പി എം.പി ജഗന്നാഥ് സര്‍ക്കാര്‍.ബംഗാളിലാണ് സംഭവം. കാറിന് പിന്നിലാണ് ബോംബ് പതിച്ചത് അതിനാല്‍ ആര്‍ക്കും പരിക്കില്ല.
”ഞാന്‍ കശ്മീര്‍ ഫയല്‍സ് കണ്ടു മടങ്ങുകയായിരുന്നു. തിരിച്ചുവരുമ്പോള്‍ എന്റെ കാറിന് നേരെ ആരോ ബോംബ് എറിഞ്ഞു, ഞങ്ങള്‍ അതില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.10 മിനിറ്റിന് ശേഷം പോലീസ് എത്തി,” ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില വഷളായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതിനാല്‍ ബംഗാളില്‍ ആരും സുരക്ഷിതരല്ല. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നു,’ എ.എന്‍.ഐ സര്‍ക്കാറിനെ ഉദ്ധരിച്ച് പറഞ്ഞു. ‘സംസ്ഥാനത്ത് നിലവിലുള്ള സ്ഥിതിഗതികള്‍ തടയാന്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്ട്രപതി ഭരണം) ഏര്‍പ്പെടുത്തണം. അല്ലാത്തപക്ഷം, ഇത് നിര്‍ത്തില്ല,’ ബി.ജെ.പി എം.പി കൂട്ടിച്ചേര്‍ത്തു.
കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും യഥാര്‍ഥ്യം പറഞ്ഞ സിനിമ വലിയ പ്രതിസന്ധിക്കൊടുവിലാണ് റിലീസായത്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് നേരെ ഭീഷണി ഉയര്‍ന്നിരുന്നു. സത്യം പുറം ലോകത്ത് കൊണ്ടു വന്നസിനിമ എന്ന നിലയില്‍ നിരവധി താരങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയും പ്രശംസ പിന്തുണയും അറിയിച്ച് രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: