തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടത്-വലത് പാര്‍ട്ടികള്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീം പ്രീണനം. ഇടത് പക്ഷത്ത് നിന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് അഡ്വ.എ.എ.റഹീമും വലത് പക്ഷത്ത് നിന്നും ജെബി മേത്തറുമാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രധാനമായും മുസ്ലീം സമുദായ പരിഗണനയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായതെന്ന് കെ.മുരളീധരന് എംപി തന്നെ വ്യക്തമാക്കി. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ല. ഇത് കൂടി പരിഹരിക്കലാണ് ജെബിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പരിഹരിക്കുന്നത്. 1980 ല്‍ ലീലാ ദാമോദരമേനോനു ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ വനിതാപ്രാതിനിധ്യം ഉണ്ടാകുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് ടി.ഒ. ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവ് കെ.എം.ഐ. മേത്തറുടെ മകളുമാണ് ജെബി. ഡോ. ഹിഷാമാണ് ഭര്‍ത്താവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് വിട്ടതോടെയാണ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. ഇടതുപക്ഷത്തിന് എ.എ. റഹീം കൂടി വരുന്നതോടെ എംപിമാരുടെ എണ്ണത്തില്‍ മുസ്ലീം പ്രാതിനിധ്യം മൂന്നായി ഉയരും. എളമരം കരീം, എ.എ. ആരിഫ് എന്നിവരാണ് മറ്റ് രണ്ട്പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: