ബെംഗളൂരു: കര്‍ണ്ണാടകയിലെ തീരദേശത്തും മാല്‍നാട് പ്രദേശത്തും ഹിന്ദു ക്ഷേത്രങ്ങളില്‍ സ്റ്റാളുകള്‍ നടത്താനുള്ള അധികാരം ഹിന്ദു കച്ചവടക്കാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനം.
മാര്‍ച്ച് 17ന് ഹിജാബ് വിവാദത്തെ തുടര്‍ന്ന് മുസ്ലിം സംഘടനകള്‍ ബന്ദ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഉഡുപ്പി ജില്ലയിലെ കൗപ് എന്ന പ്രദേശത്തെ ഹോസ മാരിഗുഡി ക്ഷേത്രത്തില്‍ നടന്ന സുഗ്ഗി മാരി പൂജയ്‌ക്ക് സ്റ്റാള്‍ നടത്താനുള്ള അധികാരം ഹിന്ദു കച്ചവടക്കാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനമുണ്ടായത്.
ഇതോടെ കര്‍ണ്ണാടകയിലെ തീരദേശ മേഖലയിലും മാല്‍നാട് പ്രദേശങ്ങളിലുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇതേ തീരുമാനം നടപ്പാക്കുകയാണ് ക്ഷേത്ര അധികാരികള്‍. വര്‍ഷത്തില്‍ മൂന്ന് തവണ സുഗ്ഗി മാരി പൂജ നടക്കും. ഉഡുപ്പി, ദക്ഷിണ്‍ കന്നട, ഉത്തര്‍ ന്നട എന്നീ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന വിഖ്യാത ഉത്സവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: