തിരുവനന്തപുരം: മുകുന്ദന്‍ പി ആര്‍ രചിച്ച ‘ദി മോദി ഗോഡ് ഡയലോഗ്’എന്ന പുസ്തകത്തിന്റെ വിമോചനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. ഗാന്ധിയന്‍ ഡോക്ടര്‍ രാധാകൃഷ്ണന്‍ നായര്‍ പുസ്തകത്തിന്റെ പ്രതി ഏറ്റു വാങ്ങി. രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ശാന്തിഗിരി സ്വാമി ഗുരു സവിത് ജ്ഞാന തപസ്വി, ശ്രീ ഗോപിനാഥന്‍ പിള്ള, ഡോക്ടര്‍ ബി. രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുണാകരുവിന്റെ ആശയങ്ങളെ പിന്‍പറ്റിയുള്ളതാണ് പ്രസ്തുത ഗ്രന്ഥം. ഒരു ഗവേഷണ നോവല്‍ ആയിട്ടാണ് പുസ്തകം പ്രസ്തുതി ചെയ്തിട്ടുള്ളത്. ഇന്ന് വിദ്യാഭ്യാസം ഒരു കച്ചവട വസ്തുവായി മാറിയിരിക്കുന്നു. എങ്ങനെ വിദ്യാഭ്യാസത്തെ ഭാരതീയ പാരമ്പര്യം അനുസരിച്ച് സംസ്‌കാരസമ്പന്നവും മൂല്യവത്തും ആക്കാമെന്നതാണ് ‘ദി മോദി ഗോഡ് ഡയലോഗ്’ എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നതെന്ന് പ്രസാദകര്‍ വ്യക്തമാക്കി.
വെറും മരുഭൂമി ആയി കിടന്നിരുന്ന സ്ഥലങ്ങള്‍, അത്യധികം ശൈത്യമുള്ള രാജ്യങ്ങള്‍, വിഭവ ശേഷി കുറഞ്ഞ രാജ്യങ്ങള്‍ തുടങ്ങീ പ്രകൃതി അത്രയും കനിഞ്ഞിട്ടില്ലാത്ത രാജ്യങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ നമ്മളെക്കാള്‍ എത്രയോ ദൂരം പോയിരിക്കുന്നു. എവിടെയാണ് ഭാരതത്തിന് വീഴ്‌ച്ച പറ്റിയതെന്നും പുസ്തകം പരിശോധിക്കന്നതായും പ്രസാദകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: