കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ നൂറുകോടിയും കടന്ന് ചിത്രം മുന്നേറുകയാണ്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍കൊണ്ട് ചിത്രം 106.8 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്.
എട്ടാംദിന കളക്ഷന്‍ റെക്കോര്‍ഡില്‍ അമീര്‍ഖാന്റെ ദംഗലിനെ കടത്തിവെട്ടിയിരിക്കുകയാണ് കശ്മീര്‍ ഫയല്‍സ്. 18.59 കോടിയാണ് എട്ടാം ദിനം ദംഗല്‍ നേടിയത്. എന്നാല്‍ 19.15 കോടിയാണ് കശ്മീര്‍ ഫയല്‍സ് എട്ടാം ദിന കളക്ഷനായി നേടിയതെന്ന് പ്രമുഖ സിനിമാ നിരീക്ഷകനായ തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.
എട്ടാംദിന കളക്ഷനില്‍ ബാഹുബലി രണ്ടാം ഭാഗം നേടിയത് 19.75 കോടിയാണ്. ഇതില്‍ നിന്നും 80 ലക്ഷം മാത്രം പിറകിലാണ് കശ്മീര്‍ ഫയല്‍സ് നേടിയത്. വെള്ളിയാഴ്ചത്തെ കൂടി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചിത്രം ഇതിനോടകം 116.45 കോടി കളക്ഷന്‍ നേടിയെന്നും തരണ്‍ ആദര്‍ശ് കണക്കുകള്‍ നിരത്തി വ്യക്തമാക്കി.
കശ്മീര്‍ ഹിന്ദു പണ്ഡിറ്റ് സമുദായത്തില്‍ നിന്നുള്ള ആളുകളെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കശ്മീരി ഹിന്ദുക്കളുടെ പലായനമാണ് ചിത്രത്തിന്റെ കഥാസാരം. അനുപം ഖേര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ദര്ശന് കുമാര്‍, മിഥുന് ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രങ്ങളുടെ നിരയിലേക്ക് ‘കശ്മീര്‍ ഫയല്‍സ്’ എത്തിയെന്നും പ്രശസ്ത സിനിമാ നിരൂപകന് കൂടിയായ തരണ്‍ ആദര്‍ശ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: