ഇടുക്കി : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനേയും മരുമകളേയും കുട്ടികളേയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായാ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലനടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാള്‍. ഫൈസലിനൊപ്പമാണ് ഹമീദ് താമസിച്ചിരുന്നത്. കൃത്യമായ തെയ്യാറെടുപ്പുകളോടെയാണ് ഫൈസല്‍ കൊല നടത്തിയതെന്നാണ് പോലീസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് ഇയാള്‍ വീടിന് തീയിടുന്നത്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മകനും കുടുംബവും ഒരിക്കലും രക്ഷപെടാതിരിക്കാന്‍ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഫൈസലിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ ബാത്ത്റൂമിലാണ് കിടന്നത്. തീപിടിച്ചപ്പോള്‍ വെള്ളമൊഴിക്കാന്‍ ഇവര്‍ ബാത്ത്റൂമിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷീബയുടെ മൃതദേഹം വാതിലിനടുത്താണ് കിടന്നത്.
ഫൈസലിന്റെ മൃതദേഹം രണ്ട് മക്കളേയും കെട്ടിപ്പിടിച്ച നിലയിലായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് ഫോണില്‍ അയല്‍വാസിയെ വിളിക്കുകയായിരുന്നു. താന്‍ കിഴക്കംപാടത്ത് ഉണ്ടെന്നും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരും പോലീസും അങ്ങോട്ട് പോയി ഇയാളെ പിടികൂടുകയായിരുന്നു. ഹമീദ് വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. മോട്ടര്‍ അടിക്കാതിരിക്കാനാണ് വൈദ്യുതി വിച്ഛേദിച്ചത്. തീ പടരുന്നത് കണ്ട് നാട്ടുകാരെനല്ലാം ഓടിക്കൂടിയപ്പോഴും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കുപ്പി കൂടി വീട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു ഹമീദ്. മകന് ഫൈസലിന് എഴുതിക്കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴിക്കിടുമായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: