തിരുവനന്തപുരം: നടി ഭാവന കേരളത്തിന്റെ റോള്‍ മോഡലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. സിനിമാ സീരിയല്‍ മേഖലയിലെ സ്ത്രീകള്‍ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്നുണ്ടന്നും അവര്‍ക്കെല്ലാം സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ പുതിയ നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകര്‍ക്കു ചലച്ചിത്ര നിര്‍മ്മാണത്തിനു സര്‍ക്കാര്‍ നല്കുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: