മലപ്പുറം: കൈയേറിയ ക്ഷേത്ര ഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം വിതരണം ചെയ്യുന്നു. ഏക്കറ് കണക്കിന് ഭൂമി ഇതുവഴി നഷ്ടപ്പെടും. ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചത്.
നാല് സെന്റ് മുതല്‍ അഞ്ച് എക്കര്‍ വരെയുള്ള നിരവധി കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്ര ഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാനോ, എതിര് കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധുത പരിശോധിക്കാനോ സമയം നല്‍കാതെയാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. 15, 17, 19 തീയതികളില്‍ അദാലത്ത് നടത്തുന്നതായാണ് നോട്ടീസ്. ഇതിനോടകം നിരവധി കേസുകളില്‍ അദാലത്ത് നടത്തി. പട്ടയം അനുവദിച്ച രേഖകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
സാധാരണ ദേവസ്വം ഭൂമി കൈയേറ്റ വിഷയങ്ങള്‍ അദാലത്തുകളിലൂടെ തീര്‍പ്പുകല്‍പ്പിക്കാറില്ല. വര്‍ഷങ്ങളോളം കോടതിയില്‍ കേസ് നടത്തി രേഖകള്‍ പരിശോധിച്ചാണ് വിധി പുറപ്പെടുവിക്കാറുള്ളത്. അതിന്റെ ഫലമായി വാണിയമ്പലം ഉള്‍പ്പെടെ പല ക്ഷേത്രങ്ങള്‍ക്കും ഭൂമി തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ട്. അദാലത്തുമായി ബന്ധപ്പെട്ട് ചില ക്ഷേത്രങ്ങള്‍ക്കുവേണ്ടി വക്കീല്‍ ഹാജരായെങ്കിലും ഹിയറിങ് നടത്തുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. വന്‍ ഭൂമാഫിയകളുടെ സമ്മര്‍ദഫലമായാണ് അധികൃതര്‍ ധൃതിപിടിച്ച് ക്ഷേത്ര ഭൂമിയുടെ പട്ടയ വിതരണം നടത്തുന്നതെന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: