മുംബൈ: സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ റിലീസ് ചെയ്ത് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി കടന്നു.കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത അനുപം ഖേര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മാര്‍ച്ച് 17ന് 18.05 കോടി രൂപ കൂടി കളക്ഷന്‍ നേടിയതോടെ ആണ് വലിയ നേട്ടത്തിലേക്ക് എത്തിയത്. 1990 കളില്‍ കശ്മീരിര്‍ ഹിന്ദു പണ്ഡിറ്റ് സമുദായത്തില്‍ നിന്നുള്ള ആളുകളെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കശ്മീരി ഹിന്ദുക്കളുടെ പലായനമാണ് ചിത്രത്തിന്റെ കഥാസാരം.
അനുപം ഖേര്‍, ദര്ശന് കുമാര്‍, മിഥുന് ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രങ്ങളുടെ നിരയിലേക്ക് ‘കശ്മീര്‍ ഫയല്‍സ്’ എത്തിയെന്ന് പ്രശസ്ത സിനിമാ നിരൂപകന് തരണ്‍ ആദര്‍ശ് വ്യക്തമാക്കി. മാര്‍ച്ച് 18ന് ഇന്ത്യയിലെ മാത്രം കളക്ഷന്‍ 100 കോടി കടക്കും. റിലീസായി ‘രണ്ടാമത്തെ ആഴ്ചയിലും കശ്മീര്‍ ഫയല്‍ തീയെറ്ററുകളില് ആധിപത്യം സ്ഥാപിക്കുമെന്ന് ഉറപ്പാണെന്നും മുന്‍കൂര്‍ ബുക്കിംഗുകള്‍ കുതിച്ചുയരുകയാണെന്നും ആദര്‍ശ് ട്വീറ്റില്‍ പറഞ്ഞു.
ചിത്രം വെള്ളിയാഴ്ച 3.55 കോടിയും ശനിയാഴ്ച 8.5 കോടിയും ഞായറാഴ്ച 15.1 കോടിയും തിങ്കളാഴ്ച 15.05 കോടിയും ചൊവ്വാഴ്ച 18 കോടിയും ബുധനാഴ്ച 19.05 കോടിയും വ്യാഴാഴ്ച 18.05 കോടിയും നേടിയതായി ആദര്‍ശ് പറയുന്നു. വ്യാഴാഴ്ച വരെ 97.30 കോടി രൂപയാണ് ചിത്രത്തിന്റെ രാജ്യത്തെ മൊത്തം കളക്ഷന്‍.’ദി കശ്മീര്‍ ഫയല്‍സി’ന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി കടന്നെന്നും മൊത്തം കളക്ഷന്‍ 106.8 കോടി രൂപയാണെന്നും ചിത്രം നിര്‍മ്മിച്ച സീ സ്റ്റുഡിയോസും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: