കൊച്ചി: ഭഗവതിക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചെന്നാരോപിച്ച് വിവാദം. എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ദേവിക്കായി പുടവ കൊടുക്കല്‍ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങില്‍ ഭക്തരില്‍ ഒരാള്‍ ദേവിക്കായി സമര്‍പ്പിച്ച വിലകൂടിയ പട്ടു പുടവ വഴിപാടായി നല്‍കി. അയ്യായിരം രൂപയോളം വിലവരുന്ന പുടവയായിരുന്നു സമര്‍പ്പിച്ചത്. ദേവസ്വം ഓഫീസര്‍ ഈ പട്ടുസാരി പെണ്‍ സുഹൃത്തിന് കൈമാറിയത് എന്നാണ് ആരോപണം. ക്ഷേത്രത്തില്‍, അടുത്ത ദിവസം നടന്ന ചടങ്ങില്‍ം ഇവര്‍ ഇതേ സാരി ഉടുത്തു വന്നതോടെ മറ്റുള്ളവര്‍ക്ക് സംശയമായി. ജീവനക്കാര്‍ ചോദിച്ചതോടെ, ദേവസ്വം ഓഫീസര്‍ തനിക്ക് നല്‍കിയതാണെന്ന കാര്യവും ഇവര്‍ പരസ്യമായി പറയുകയായിരുന്നു. ഇതോടെ, ഇത് വലിയ വിവാദമായി. എന്നാല്‍, വിഷയത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നാണ്, ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന പുടവകള്‍ ലേലം ചെയ്ത് വില്‍ക്കാറാണ് പതിവ്. ഈ ക്ഷേത്രത്തില്‍ ലഭിക്കുന്ന പുടവകള്‍ മേല്‍ശാന്തി മറ്റാര്‍ക്കെങ്കിലും നല്‍കുന്നതാണ് പതിവ്. എന്നാല്‍, ഇത്തവണ ദേവസ്വം ഓഫീസര്‍ അതെടുത്ത് സ്ത്രീ സുഹൃത്തിന് നല്‍കുകയായിരുന്നു. ഇതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക