കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട’ 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറന്‍സിയുമായി, ബെംഗളൂരു സ്വദേശി ഒമര്‍ ഹവാസാ (51) ണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സിപിടികൂടിയത് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഒരിടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വിദേശ കറന്സിപിടികൂടുന്നത്. പുതുവര്‍ഷം തുടങ്ങിയതു മുതല്‍ 4 കോടിയിലേറെ വിലവരുന്ന സ്വര്‍ണ കടത്താണ് കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും ഇതുവരെയായി പിടികൂടിയത്. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയവന്ദേ ഭാരത് മിഷന് സ്പെഷ്യല്‍ ഫ്ളൈറ്റില്‍ വരെ സ്വര്‍ണക്കടത്ത് നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: