പാനാജി: മഞ്ഞപ്പടകള്‍ ഏറ്റുമുട്ടുന്ന ഞായറാഴ്ചത്തെ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി നഷ്്ടമാകുമെന്ന് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെയും ഹൈദരാബാദിന്റെയും ഹോം ജഴ്സി മഞ്ഞയാണ്. എന്നാല്‍ ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടിയ ഹൈദരാബാദിന് ഫൈനലില്‍ മഞ്ഞ ജഴ്സി ലഭിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം ജഴ്സി മഞ്ഞയാണ്. മഞ്ഞപ്പട എന്ന പേരില്‍ ലീഗില്‍ പ്രശസ്തരായതും ബ്ലാസ്റ്റേഴ്സാണ്. 2019 ല്‍ ഹൈദരാബാദ് എഫ്സി രൂപീകരിച്ചപ്പോള്‍ അവരും മഞ്ഞ ജഴ്സിയാണ് സ്വീകരിച്ചത്. ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തുന്നത്. അതേസമയം, ബ്ലാസ്റ്റേഴ്സ് ഇത് മൂന്നാം തവണയാണ് കലാശക്കളിക്ക് യോഗ്യത നേടുന്നത്. അതിനാല്‍ ആരു ജയിച്ചാലും ഐഎസ്എല്‍ കിരീടത്തിന് പുതിയ അവകാശികള്‍ ഉണ്ടാക്കും. രണ്ട് വര്‍ഷത്തിനുശേഷം ഐഎസ്എല്‍ ഫൈനല്‍ ആരാധകര്‍ക്ക് മുന്നിലാണ് അരങ്ങേറുന്നത്. ഫൈനല്‍ നടക്കുന്ന ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ മഴുവന്‍ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാന്‍ വിഗ്ദധ സമിതി അനുമതി നല്കി. കൊവിഡ് മനദണ്ഡങ്ങള്‍ പാലിക്കമെന്നും സമിതി നിര്‍ദ്ദേശിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയ ജംഷഡ്പൂരിനെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നത്. ഹൈദരാബാദ് സെമിയില്‍ എടികെ മോഹന്‍ ബഗാനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: