ഇടുക്കി: 2022ലെ ആദ്യ ചുഴിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്നു. അതേ സമയം ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ഇത് മഴക്ക് കാരണമാകുമെങ്കിലും മറ്റ് ഭീഷണിയില്ല, തീരം തൊടുക ബംഗ്ലാദേശില്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇത് ഇന്നലെ രാവിലെ തെക്ക് പടിഞ്ഞാറന്‍ ബംഗാളാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മദ്യമേഖലയിലുമായി ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(ഐഎംഡി) സ്ഥിരീകരിച്ചു.
കിഴക്ക്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി 19ന് ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കും. പിന്നീട് വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയില്‍ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ കടലിലൂടെ നീങ്ങി 20ന് രാവിലെ തീവ്ര ന്യൂനമര്‍ദമായി മാറും. 21ന് ചുഴിലക്കാറ്റായും മാറും. അത്തരത്തില്‍ ചുഴലിക്കാറ്റ് രൂപമെടുത്താല്‍ അതിന് ശ്രീലങ്ക നല്കിയ അസാനി എന്ന പേരിലാകും അറിയപ്പെടുക.
പിന്നീട് മേല്പറഞ്ഞ ദിശയില്‍ തന്നെ നീങ്ങി 23ന് രാവിലെ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്മറിന്റെയും തീരത്തെത്തും. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഐഎംഡി അറിയിച്ചു. അതേ സമയം ഏതാനം ദിവസങ്ങള്‍ കൂടി സംസ്ഥാനത്ത് ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള വേനല്‍ മഴ ലഭിക്കും. 2021 ഡിസംബര്‍ 3ന് ആണ് അവസാനമായി ചുഴലിക്കാറ്റ് രൂപമെടുത്തത്. ജവാദ് എന്നായിരുന്നു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത് ആന്ധ്രയിലടക്കം കനത്ത നാശം വിതച്ച ഈ ചുഴലിക്കാറ്റിന്റെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: