തൊടുപുഴ: കോലാനി ആലയ്ക്കല്‍ ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തെ ചൊല്ലി രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം നീക്കം. വിഷയത്തില്‍ ആദ്യം മുതല്‍ ഇടപ്പെട്ട ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ കവിത വേണുവിനെ അറിയിക്കാതെ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചെന്ന് പ്രഖ്യാപനം.
കഴിഞ്ഞമാസം 21ന് ആണ് ഡിവൈഎഫ്എയുടെ നേതൃത്വത്തില്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് സമീപത്തെ സ്ഥലം കൈയേറി നെറ്റ് ഉപയോഗിച്ച് കെട്ടിയടച്ചത്. പിന്നീട് ഇത് തങ്ങളുടെ കളിസ്ഥലം ആണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ സ്ഥലം വിട്ടുനല്‍കാന്‍ എംവിഡി തയ്യാറാകാതെ വരികയും പകരം താഴെയുള്ള സ്ഥലം നല്‍കാമെന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് ഈ സ്ഥലം തന്നെ വേണമെന്ന വാശിയില്‍ കളിക്കാരെന്ന് അവകാശപ്പെട്ടവര്‍ നിന്നു. ചെയര്മാന് നേരിട്ട് നിര്‍ദേശിച്ചത് പ്രകാരം മെമ്പര്‍ ഇടപെട്ട് വിഷയം പരിഹരിക്കാന്‍ പിന്നീടും നിരവധി ചര്‍ച്ചകള്‍ നടത്തി.
തങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചെന്നും ഈ സ്ഥലം നല്‍കാമെന്ന് പറഞ്ഞെന്നും അറിയിച്ച് നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് മടങ്ങി. പിന്നീട് ഇന്നലെ സിപിഎം പ്രതിനിധിയായ മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലറെ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പുമായി ചര്‍ച്ച നടത്തി ആദ്യം പറഞ്ഞ വ്യവസ്ഥ അംഗീകരിക്കുകയായിരുന്നു. ഈ നടപടിക്കെതിരെ സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുമുണ്ട്. സിപിഎമ്മിന് വേരോട്ടം കുറഞ്ഞ വാര്‍ഡില്‍ ബിജെപി പ്രതിനിധിയായ കവിത വേണുവിനെ ഒഴിവാക്കി തങ്ങള്‍ വിഷയം പരിഹരിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇവിടെ ശ്രമം നടത്തിയത്.
ഇത് പൊതുജനം തിരിച്ചറിയുമെന്നും സിപിഎമ്മിന്റെ ദുഷ്ടലാക്കോട് കൂടിയ നടപടി ഇവിടെ വിലപ്പോകില്ലെന്നും ബിജെപി നേതാക്കളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: