കൊച്ചി : സംസ്ഥാനത്തെ സിനിമാ സെറ്റുകളില്‍ ആഭ്യന്തര പ്രശ്ന പരിഹാസ സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. നടിക്ക് നേരെ ആക്രണമുണ്ടായതിന് പിന്നാലെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) 2018ല്‍ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയില്‍ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ അത്യാവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന നിലപാടും ബോളിവുഡ് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബോളിവുഡിലടക്കം ഇന്ന് ആഭ്യന്ത പരാതി പരിഹാര സെല്ലുകളുണ്ടെന്ന് ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: