ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തോറ്റുപോയത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമല്ല, മറിച്ച് യുപിയിലെ ജനങ്ങളുടെ കുറ്റമാണെന്ന് പി. ചിദംബരം. ചിതറിപ്പോയ വോട്ടുകള്‍ എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ചിദംബരത്തിന്റെ ഈ വിചിത്ര വാദം.
ദരിദ്രരായിരിക്കുന്നതിലും തൊഴില്‍ത്തേടി തങ്ങളുടെ മക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിലും ദയനീയമായ വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ സഹിക്കുന്നതിലും തൃപ്തരായതിനാലാണ് യുപിയിലെ ജനങ്ങള്‍ യോഗിയെയും ബിജെപിയെയും ജയിപ്പിച്ചതെന്നാണ് പി.ചിദംബരം വിലയിരുത്തുന്നത്. ഈ ലേഖനത്തില്‍ തോല്‍വിക്ക് കാരണമായി കോണ്‍ഗ്രസിനെതിരെ ഒരു വിമര്‍ശനം പോലും ചിദംബരം ഉന്നയിക്കുന്നില്ലെന്നതാണ് തമാശ. സങ്കീര്‍ണ്ണമായി നുണകള്‍ വിളമ്പി നേതാക്കളായി വിലസുന്ന പഴയ രീതികള്‍ ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ തുടരുകയാണ്.
മാറ്റമാഗ്രഹിക്കാത്ത മോശപ്പെട്ട ജനങ്ങളാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ഉള്ളതെന്നും പി.ചിദംബരം പറയുന്നു. “എനിക്ക് തോന്നുന്നത് മാറ്റമാഗ്രഹിക്കാത്തവര്‍ക്ക് എല്ലാം വളരെ എളുപ്പമാണെന്നാണ്. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഗോവയിലുമെല്ലാം അവരത് തന്നെയാണ് ചെയ്തത്. ” – ചിദംബരം ലേഖനത്തില്‍ പറയുന്നു.
ഈ അഞ്ച് സംസ്ഥാനങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ വര്‍ധിച്ചുവരികയാണെന്നും ചിദംബരം ആശങ്ക പ്രകടിപ്പിക്കുന്നു. ലേഖനമവസാനിപ്പിക്കുമ്പോള്‍ അതുവരെ പറഞ്ഞുവന്നതിന് നേരെ എതിരായ അഭിപ്രായത്തിലേക്കാണ് ചിദംബരം പോകുന്നത്. “ഭൂരിപക്ഷം വോട്ടര്‍മാരും മാറ്റമാഗ്രഹിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പലരും മാറ്റത്തിനായിത്തന്നെയാകും വോട്ടുചെയ്തിട്ടുണ്ടാവുക. എന്നാല്‍ അവര്‍ക്ക് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്യാനായില്ല. പഞ്ചാബിലൊഴികെ”- ചിദംബരം എഴുതുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ആപ് വിജയത്തിലെത്തിയതില്‍ ചിദംബരത്തിന് യാതൊരു വിഷമവുമില്ല. പകരം അദ്ദേഹം ലേഖനത്തിലുടനീളം പഞ്ചാബിലെ മാറ്റത്തെ പരോക്ഷമായി സ്തുതിക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തില്‍ അമര്‍ഷം പ്രകടിപ്പിക്കുകയല്ലാതെ എന്തുകൊണ്ട് കോണ്‍ഗ്രസ് തോറ്റു, ബിജെപി ജയിച്ചു എന്നത് സംബന്ധിച്ച് യാതൊരു വിലയിരുത്തലും അദ്ദേഹം നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: