ഗുവാഹത്തി: അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ ബിക്കി അലി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അസം പൊലീസ് വെടിവെച്ച് കൊന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിള്‍ ഗോസ്വാമിയെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു 20 കാരനായ ബിക്കി അലി.
എന്നാല്‍ പൊലീസ് ആസൂത്രിതമായി എന്‍കൗണ്ടറിലൂടെ ബിക്കി അലിയെ കൊന്നതാണെന്ന ആരോപണവുമായി ചില മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിക്കി അലിയും മറ്റ് നാല് കൗമാരക്കാരും ചേര്‍ന്നാണ് ഈ പെണ്‍കുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ബിക്കി അലിയെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടം ആക്രമിച്ചേക്കുമെന്ന് ഭയമുണ്ടായിരുന്നതിനാല്‍ ചൊവ്വാഴ്ച രാത്രിയാണ് ബിക്കി അലിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അതിനിടയിലാണ് പ്രതി പൊലീസ് ഉദ്യോസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
പ്രതിക്ക് ശരീരത്തില്‍ നാലിടത്ത് വെടിയേറ്റതായി പറയുന്നു. നെഞ്ചിലും പുറത്ത് മൂന്ന് ഭാഗത്തുമാണ് വെടിയേറ്റത്. പെണ്‍കുട്ടിയെ ക്രൂരമായ ശാരീരികപീഢനത്തിന് ബിക്കി അലിയും കൂട്ടരും വിധേയമാക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്ക്കുതയും ചെയ്തു. സംഭവത്തിന് ശേഷം പുറത്തുപറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ഗുവാഹത്തിയിലെ ഒരു ഹോട്ടലില്‍ വിളിച്ച് വരുത്തി രണ്ടാം തവണയും ബിക്കി അലിയും കൂട്ടരും ക്രൂരമായി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി. ഇതോടെ പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയായി. സ്കൂളില്‍ ഈയിടെ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ദുരനുഭവം തുറന്നുപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: