റിയാദ്: സൗദി അറേബ്യയില്‍ ഒരു കായിക ഇനമായി യോഗി ഉടനെ സ്കൂളുകളില്‍ ആരംഭിക്കുമെന്ന് സൗദി യോഗ കമ്മിറ്റി അധ്യക്ഷ നൗഫ് അല്‍ മാര്‍വായ് പറഞ്ഞു. കുട്ടികളില്‍ യോഗ നല്കുന്ന മാനസികവും ശാരീരികവുമായ ആരോഗ്യത്തെപ്പറ്റി ബോധ്യമായതോടെയാണ് സൗദി അറേബ്യ യോഗയെ കായിക സിലബസിന്റെ ഭാഗമാക്കുന്നത്.
നേരത്തെ 2017 നവമ്പര്‍ മുതലേ യോഗ പഠിപ്പിക്കാനും പരിശീലിക്കാനും സൗദിയിലെ വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. യോഗ നല്കുന്ന വിവിധങ്ങളായ ആരോഗ്യനേട്ടങ്ങള്‍ കണക്കിലെടുത്ത് സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്കൂള്‍ സിലബസില്‍ യോഗ പരിചയപ്പെടുത്തുമെന്നും അവര്‍ പറയുന്നു. നേരത്ത സൗദി യോഗ കമ്മിറ്റിയും സൗദി സ്കൂള്‍ സ്പോര്‍ട്സ് ഫെഡറേഷനും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത മാര്‍ച്ച് 9ന് നടത്തിയ പ്രഭാഷണത്തില്‍ യോഗ കൗണ്‍സില്‍ അധ്യക്ഷ ഊന്നിപ്പറഞ്ഞിരുന്നു. ഈ യോഗത്തില്‍ എല്ലാ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും കായിക അധ്യാപകരും പങ്കെടുത്തിരുന്നു.
‘യോഗയില്‍ ആഴത്തില്‍ മുഴുകിത്തുടങ്ങിയ ശേഷം അതിന്റെ അവിശ്വസനീയയാ നേട്ടങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയത്. മനുഷ്യനെ ആകെ പരിവര്‍ത്തനപ്പെടുത്തുന്ന സ്പോര്‍ട്സാണ് യോഗ. അത് പരിശീലിക്കുന്നവര്‍ക്ക് ശുദ്ധവും ശാന്തവുമായ മനസ്സും കരുത്തും ആരോഗ്യവും നിറഞ്ഞ ശരീരവും യോഗ സമ്മാനിക്കുന്നു’- ആനന്ദ യോഗ സ്റ്റുഡിയോയുടെ സ്ഥാപകനും അംഗീകൃത യോഗ പരിശീലകനുമായ ഖാലിദ് ജമാന്‍ അല്‍ സഹ്റാനി പറയുന്നു.
‘കുട്ടികളുടെ ശാരീരികവും പഠനമികവും വികസിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സൗദി അറേബ്യയിലെ സ്കൂള്‍ സംവിധാനം ഉറപ്പാക്കുന്നത്. യോഗി സൗദിയിലെ വിദ്യാഭ്യാസസംവിധാനത്തില്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമായ നീക്കമായിരിക്കും.’- അല്‍ സഹ്റാനി പറഞ്ഞു.
അല്‍ മാര്‍വായ് ആണ് സൗദിയിലെ ആദ്യ യോഗാചാര്യയും അംഗീകൃത യോഗ പരീശീലകയും. സൗദി യോഗ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിപുലപ്പെടുത്താനുള്ള ഒട്ടേറെ പദ്ധതികള്‍ ആലോചിച്ചുവരുന്നതായി അല്‍ മാര്‍വായ് പറയുന്നു. സ്കൂളില്‍ യോഗ പരിശീലനം ആരംഭിക്കാന്‍ ഇനിയും പല കാര്യങ്ങളും ചെയ്തുതീര്‍ക്കാനുണ്ടെന്നും അവര്‍ പറയുന്നു.
ഇന്ത്യയില്‍ യോഗയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ പ്രധാനമന്ത്രി മോദി വലിയ പങ്കുവഹിച്ചിരുന്നു. ദിവസവും യോഗയ്ക്ക് ഒരു നിശ്ചിത സമയം നിര്‍ബന്ധമായും നീക്കിവെയ്ക്കുന്ന വ്യക്തികൂടിയാണ് മോദി. യോഗ പരിശീലിക്കുന്നതിനുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തി ഒരു മൊബൈല്‍ യോഗ ആപും പ്രധാനമന്ത്രി മോദി പുറത്തിറക്കിയിരുന്നു. യോഗയ്ക്ക് മാത്രമായി ഒരു അന്താരാഷ്ട്ര ദിനം കൊണ്ടുവന്നതും മോദിയുടെ ശ്രമഫലമായാണ്. ഐക്യരാഷ്ട്രസഭ പിന്നീട് ഈ നിര്‍ദേശം സ്വീകരിച്ച് അന്താരാഷ്ട്ര യോഗ ദിനം പ്രഖ്യാപിച്ചു. യോഗയെ വിദേശരാജ്യങ്ങളിലും ഏറെ പ്രാധാന്യത്തോടെ മോദി അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: