കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് 2016 മേയ് മുതല്‍ 2022 ജനുവരി 20 വരെ എത്ര അപേക്ഷകള്‍ ലഭിച്ചു, ധനസഹായം അനുവദിച്ച അപേക്ഷകളുടെ എണ്ണം എത്ര തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പോലും കണക്കില്ല. വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടുന്ന മറുപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ആകത്തുക, ഗുണഭോക്താക്കളുടെ എണ്ണം, തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം തുടങ്ങിയവയാണ് ചോദിച്ചത്.
സുതാര്യമാണ് എല്ലാമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ തന്നെ ദുരിതാശ്വാസ നിധിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ പോലും ലഭ്യമല്ലെന്നാണ് മറുപടി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ മുതല്‍ ധനസഹായ വിതരണം വരെ കൈകാര്യം ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നിരിക്കേയാണ് ഈ മറുപടി.
എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതെന്നത് ദുരൂഹമാണ്. വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് റവന്യൂ (ഡിആര്‍എഫ്-എ) വകുപ്പ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.
പ്രളയ ദുരിതാശ്വാസ സഹായത്തിന് പ്രത്യേക നിധി അക്കൗണ്ട് വേണമെന്ന പൊതു ആവശ്യമുള്‍പ്പെടെ തള്ളി, എല്ലാം ഒന്നിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍കാലത്തെ തീരുമാനത്തില്‍ മുതല്‍ ഈ വിഷയത്തില്‍ ദുരൂഹതയുണ്ട്. ഈ മറുപടി പോരാഞ്ഞ് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ഗോവിന്ദന് നമ്പൂതിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: