തിരുവനന്തപുരം: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് എത്തിയ പാഴ്സലിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തി. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാങ്കാവിലെ ഒരു വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഒമാനിൽ നിന്നും നെതർലന്റ്സില്‍ നിന്നും അയച്ച പാഴ്സലുകളിലാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. വിദേശങ്ങളിൽ നിന്നും വരുന്ന പാഴ്സലുകളിൽ ലഹരി എത്തിക്കുന്നതിന് കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതുവഴി ലഹരി എത്തുന്നത് വര്‍ധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്.
തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: