മൂന്നാര്‍: വിനോദസഞ്ചാരികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തി വരുന്ന മിഥുന്, മിലന്, മുഹമ്മദ് ഷാന്‍, ഡിനില്‍ എന്നിവരെയാണ് മൂന്നാര്‍ എസ്ഐ സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മലപ്പുറം ഏറാട് സ്വദേശികളായ 40 പേരടങ്ങുന്ന സംഘം കഴിഞ്ഞ ശനിയാഴ്ച ടോപ്പ് സ്റ്റേഷന് സന്ദര്‍ശിക്കാനെത്തിയിരുന്നു. വിനോദ സംഘം ടോപ്പ സ്റ്റേഷനിലുളള ഹോട്ടലില്‍ വൈകിട്ട ചായ കുടിക്കാന്‍ കയറിയിരുന്നു. ചായ കുടിക്കുന്നതിനിടയില്‍ സംഘത്തിലെ ഒരാള്‍ ചായ കൊള്ളില്ലെന്ന പറഞ്ഞ് തുപ്പിക്കളഞ്ഞിരുന്നു. പിന്നീട് അവിടെ നിന്ന് ബസില്‍ മടങ്ങിയ സംഘത്തെ എല്ലപ്പെട്ടി ഭാഗത്ത് വച്ച് ബൈക്കിലെത്തിയ സംഘം തടയുകയും ബസില്‍ കയറി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്ന പ്രകോപിതരായ യുവാക്കള്‍ ബസ് ഡ്രൈവറുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ബസില്‍ നിന്നിറക്കി ബൈക്കില്‍ രണ്ടുപേരുടെ മധ്യത്തിലിരുത്തി ടോപ്പ് സ്റ്റേഷനിലെത്തി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയാതെ വിടില്ലെന്ന് പറഞ്ഞു. ഇതോടെ ഭയന്ന ഡ്രൈവര്‍ ആളുടെ പേര് പറയുവാന്‍ നിര്‍ബന്ധിതനായി. ഇതോടെ തിരിച്ചെത്തിയ സംഘം ഡ്രൈവര്‍ പേര് വെളുപ്പെടുത്തിയ ആളെ ബസില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ ഇയാളുടെ മൂക്കിന്റെ പാലം തകര്‍ന്നു. ഡ്രൈവര്‍ക്ക് നെറ്റിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി ടോപ്പ് സ്റ്റേഷനില്‍ എത്തിച്ച സമയമത്രയും മറ്റ് രണ്ടുപേര്‍ ആരും ഇറങ്ങാത്ത വിധത്തില്‍ ബസിന്റെ വാതില്ക്കല് വാക്കത്തിയുമായി നിലയുറപ്പിക്കുകയും ചെയ്തു. വിനോദസംഘത്തിന്റെ പരാതിയിന്മേലാണ് യുവാക്കളുടെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: