Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘കണ്ണശ്ശ ഗീത’ പിറന്ന തിരുസന്നിധി

തിരുനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ക്ഷേത്രത്തിന് നല്‍കുന്നത് ആകര്‍ഷണഭാവം. ക്ഷേത്രത്തിന് മുന്നില്‍ വലിപ്പമുള്ള ധ്വജം. ഇത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ്. ചുവട്ടില്‍ ചുറ്റും മനോഹരമായ കൊത്തുപണികള്‍. ശ്രീകോവിലിന്റെ കഴുക്കോലില്‍ തെളിയുന്ന പുരാതന ലിപികള്‍. നാലമ്പലത്തിനകത്തെ തൂണികളിലെ ശില്‍പങ്ങള്‍. പാരമ്പര്യം ഇവിടെ ചാരുത പകരുന്നു. വടക്കുവശത്ത് വിസ്തൃതമായ കുളമുണ്ട്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Mar 15, 2022, 06:00 am IST
in Samskriti

ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കണ്ണശ്ശ കവികളില്‍ ഒരാളായ മാധവപ്പണിക്കര്‍ മയില്‍പ്പീലിയില്‍ കണ്ണനെ ഉപാസിച്ച് ഭാഷാ ഭഗവദ്ഗീത എഴുതിയത് ഈ ക്ഷേത്ര ഗോപുരത്തിലിരുന്ന് എന്നത് ചരിത്രം. കണ്ണശ്ശ ഗീതയുടെ ജന്മത്തിലൂടെ പുണ്യം പകര്‍ന്നു കിട്ടിയ ഈ ഭഗവത് സന്നിധിയുടെ പേരാണ് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

തിരുനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ക്ഷേത്രത്തിന് നല്‍കുന്നത് ആകര്‍ഷണഭാവം.  ക്ഷേത്രത്തിന് മുന്നില്‍ വലിപ്പമുള്ള ധ്വജം. ഇത്  ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ്. ചുവട്ടില്‍ ചുറ്റും മനോഹരമായ കൊത്തുപണികള്‍. ശ്രീകോവിലിന്റെ കഴുക്കോലില്‍ തെളിയുന്ന പുരാതന ലിപികള്‍. നാലമ്പലത്തിനകത്തെ തൂണികളിലെ ശില്‍പങ്ങള്‍. പാരമ്പര്യം ഇവിടെ ചാരുത പകരുന്നു. വടക്കുവശത്ത് വിസ്തൃതമായ കുളമുണ്ട്. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ശ്രീകൃഷ്ണന്‍. തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതെന്നും വില്വമംഗലത്തു സ്വാമിയാര്‍ പൂജിച്ചതാണെന്നും ഐതിഹ്യം. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിയെ തിരുവല്ലാഴപ്പന്‍ എന്നും വിളിച്ചു പ്രാര്‍ത്ഥിക്കുന്നു.  

മലയിന്‍കീഴ് ക്ഷേത്രം പണ്ട് തിരുവല്ല ക്ഷേത്രത്തിന്റെ കീഴേടമായിരുന്നുവെന്നും തിരുവല്ലം പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമ. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും, ഉപദേവന്മാരായുണ്ട്. ധര്‍മ്മശാസ്താവിന്റെ അമ്പലത്തിന് മേല്‍ക്കൂരയില്ല. പണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരു ശാന്തിക്കാരനോട് കഴകക്കാരില്‍ ചിലര്‍ക്ക് വിരോധം തോന്നി. ശത്രുത വളര്‍ന്നപ്പോള്‍ ക്ഷേത്രപറമ്പില്‍ വച്ച് ശാന്തിക്കാരന്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു. ദുര്‍മരണം സംഭവിച്ച ശാന്തിക്കാരനെ ബ്രഹ്മരക്ഷസായി ഇവിടെത്തന്നെ കുടിയിരുത്തിയിരിക്കുന്നു. വടക്കുവശത്ത് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിട്ടുള്ള നാഗര്‍ക്കും ചുറ്റുമതിലിനുപുറത്ത് യക്ഷിക്കുമുണ്ട് പൂജകള്‍.  

സ്വാമിയാര്‍ മഠത്തിന്റെ അധിപതി ആറുദേശപ്പറ്റി സ്വാമികള്‍ മലയിന്‍കീഴ് ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതായി ചരിത്രം പറയുന്നു. അദ്ദേഹം നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരങ്ങള്‍ ലംഘിച്ച് ശ്രീകൃഷ്ണ ഭക്തയായ ഒരു സ്ത്രീ ഭഗവത് ദര്‍ശനത്തിനായി നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുകയും അവര്‍ പിന്നീട് മടങ്ങിവരാതിരിക്കുകയും ചെയ്തു. അവര്‍ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു എന്നത് ഐതിഹ്യം. ഇന്നും ഇവിടെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

പീതാംബരധാരിയായി, മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തിയ വേണുഗോപാലനാണ് ഈ ക്ഷേത്രത്തില്‍ അനന്തചൈതന്യമായി നിലകൊള്ളുന്നനത്. കദളിപ്പഴവും പാല്‍പ്പായസവും ഉണ്ണിയപ്പവുമാാണ് ഭഗവാന് പ്രധാന നിവേദ്യങ്ങള്‍.ചിങ്ങത്തിലെ തിരുവോണം, വിഷു, അഷ്ടമിരോഹിണി, മകരം ഒന്ന്, മിഥുനം ഒന്ന് എന്നിവയാണ് ഭഗവാന് വിശേഷ ദിവസങ്ങള്‍.  മീനമാസത്തിലാണ് പ്രസിദ്ധമായ മലയിന്‍കീഴ് ഉത്സവം. തിരുവോണ ദിവസത്തിലാണ് ആറാട്ട്. ആദ്യദിവസം രാത്രിയിലാണ് കൊടിയേറ്റ്. എട്ടാം ദിവസം വൈകിട്ട് ആറാട്ട്. ആറാട്ട് ദിവസം രാവിലെ കൊടിയിറങ്ങും. ഇവിടെനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുഴക്കാട് ദേവീക്ഷേത്രത്തിനു സമീപമുള്ള നീരുറവയിലാണ് ആറാട്ട്.  

ഭക്തിനിര്‍ഭരമായ ഈ ചടങ്ങിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ശ്രീകൃഷ്ണന്‍ വിവാഹത്തിന്  ആഗ്രഹിച്ചാണ് ആ ദേവീക്ഷേത്രത്തിലേക്ക് പോകുന്നത്. ശ്രീവല്ലാഴപ്പന് ഒപ്പം പോരുന്നവര്‍ കുഴക്കാട്ടു ക്ഷേത്രത്തിലെ പ്രമാണികള്‍ക്ക് സ്ത്രീധനപ്പണം കൈമാറും. പിന്നെ കൊട്ടും കുരവയും സദ്യവട്ടങ്ങളും ആചാരപ്രകാരം നടക്കും. ഭഗവാന്‍ ആറാട്ടു കഴിഞ്ഞ് കുഴക്കാട് സന്നിധിയില്‍ എത്തുമ്പോള്‍ ദേവി രജസ്വലയാവുന്നു. ഈ സമയം ചുവന്ന പട്ടുകൊണ്ട് ദേവിയെ മറയ്‌ക്കുന്നു. അടുത്ത വര്‍ഷം പരിണയമെന്ന് വാക്കുനല്‍കി ആഗ്രഹം സഫലമാകാതെ ഭഗവാന്റെ മടക്കം.

തങ്ങളെ അനാഥരാക്കി ദേവി ഭഗവാനൊപ്പം പോകരുതെന്ന് ദേശക്കാര്‍ കണ്ണീരോടെ യാചിക്കുന്നതിനാലാന്ന് ഓരോ വരവിലും കുഴക്കാടമ്മ മലയിന്‍കീഴപ്പനെ രജസ്വലതയാണെന്നു ചൊല്ലി മടക്കി അയക്കുന്നതെന്നും ചൊല്ലുണ്ട്. പക്ഷേ, ഐതിഹ്യങ്ങളും ആചാരങ്ങളും അണുവിട തെറ്റിക്കാതെ എല്ലാ വര്‍ഷവും തിരുവല്ലാഴപ്പന്‍ കുഴക്കാടെത്തും. പരിണയം അടുത്താണ്ടിലെന്ന് ചൊല്ലിപ്പിരിയും.

Tags: Lord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Samskriti

കൃഷ്ണന്റെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍

Samskriti

ഭക്തിയുടെ മാഹാത്മ്യം

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.