കൊച്ചി : കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില ഡബിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ വിപണി വില 164 മുതല്‍ 170 വരെ എത്തി നില്‍ക്കുകയാണ്.
തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ആന്ധ്രയിലും കോഴിവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പ്രധാന നഗരത്തില്‍ ഇപ്പോഴേ കോഴിയിറച്ചി വില നഗരങ്ങളില്‍ 200 രൂപയായി. തൊലിപൊളിച്ച ചിക്കന് ഇവിടെ 250 മുതല്‍ 280 വരെയാണ് വില.
കോഴിയിറച്ചി ശരീരോഷ്മാവ് കൂട്ടുമെന്നതിനാല്‍ വേനൽക്കാലത്ത് ഉപഭോഗം കുറയുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഈ സമയത്ത് വില കുറയാറുണ്ട്. തീറ്റയ്‌ക്കുള്ള വിലയിലെ കുതിപ്പാണ് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. വേനല്‍ചൂട് ഏറിയതോടെ ഇറച്ചിക്കോഴി ഉല്‍പാദനം കുറഞ്ഞതും വില കൂടാന്‍ കാരണമായി. കോഴിക്കൂഞ്ഞുങ്ങള്‍ വേനലില്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതോടെ പല ഫാമുകളും കര്‍ണ്ണാടകത്തിലും ആന്ധയിലും കോഴി വളര്‍ത്തലില്‍ നിന്നും പിന്‍മാറി. ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് 90 രൂപയില്‍ നിന്നും 103 രൂപയിലേക്ക് ഉയര്‍ന്നതായും പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് കൂടിയത്. 1500 രൂപയ്‌ക്കുള്ളിൽ കിട്ടിയിരുന്ന കോഴിത്തീറ്റയ്‌ക്ക് ഇപ്പോൾ ഒരു ചാക്കിന് 2500 രൂപ കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 12-15 രൂപയ്‌ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 40 രൂപയായി വില.
ഇറച്ചി വില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇത് ഇറച്ചി വ്യാപാരികളുടെ ബിസിനസിനെ ബാധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: