വാഷിങ്ടണ്‍: റഷ്യയുടെ ഉക്രൈന് അധിനിവേശം 20-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ, ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ മറികടക്കാന്‍ റഷ്യയെ ചൈന സഹായിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു യുഎസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാന്‍ ചൈന തയാറാവില്ലെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
റഷ്യ ഉക്രൈനില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങള്‍ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യര്‍ഥിച്ചതാണ് യു.എസിനെ ചൊടിപ്പിച്ചത്. ഉപരോധം മറികടക്കാന്‍ ചൈന റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി.യുഎസ് – ചൈന അധികൃതര്‍ റോമില്‍ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം.
ഇതിനു മുന്‍പ് തയ്വാന്, പശ്ചിമ നാറ്റോ വിഷയങ്ങളില്‍ യുഎസ് ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. വികസനത്തിന് തടസ്സം നില്ക്കുന്ന വിലങ്ങുതടിയാണ് യുഎസ് എന്നും ചൈന കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച റോമില്‍ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേഷിയുമായി ജെയ്ക് സള്ളിവന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മുന്നറിയിപ്പ്.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ച് ചൈനയ്ക്ക് മാസങ്ങള്‍ക്കു മുന്‍പുതന്നെ അറിവുണ്ടായിരുന്നതായി സള്ളിവന് നേരത്തേ വ്യക്തമാക്കിയിരുന്നു. ജിയേഷി- സള്ളിവന് കൂടിക്കാഴ്ചയില്‍ ഉക്രൈന് യുദ്ധവും പ്രധാന വിഷയമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈനില്‍ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഉക്രൈനിലെ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് നീണ്ടുപോയതിനാല്‍ റഷ്യയുടെ കൈവശമുള്ള ചില ആയുധങ്ങള്‍ തീര്‍ന്നുപോയതിന്റെ സൂചനകളുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു. ഉക്രൈനിലെ തങ്ങളുടെ നപടി യുദ്ധമോ അധിനിവേശമോ അല്ലെന്നും ‘പ്രത്യേക നടപടിക്രമം’ മാത്രമാണെന്നുമാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: