മോസ്കോ; ഉക്രെയ്ന് സേന റഷ്യന്‍ വംശജര്‍ അധികമായുള്ള ഉക്രൈനിലെ ഡൊണെറ്റ്സ്കില്‍ നടത്തിയ സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സിയാണ് റഷ്യന്‍ വംശജരുടെ നേതാവ് ഡെനിസ് പുഷിലിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമുണ്ടെന്നും റഷ്യ അവകാശപ്പെടുന്നു. ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോയും റഷ്യന്‍ വംശജര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. കത്തിയെരിഞ്ഞ മൃതശരീരങ്ങളും കാറുകളും തകര്‍ന്ന കടകളും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
2014 മുതല്‍ റഷ്യന്‍ വംശജര്‍ ഡൊണെസ്കിനെ ഉക്രൈനില്‍ നിന്നും മോചിപ്പിക്കാന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ റഷ്യക്കാരെ ഉക്രൈന് സേന വംശഹത്യ ചെയ്തതായും യുദ്ധത്തിന് മുന്‍പ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ആരോപിച്ചിരുന്നു. റഷ്യന്‍ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്ക്. നഗരത്തില്‍ ഉക്രൈന് ടോച്ക മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: