ന്യൂഡല്‍ഹി: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആള്‍ക്കാരെ തിരുകി കയറ്റുന്നു എന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിമര്‍ശനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
പൊതുഖജനാവിലെ നികുതിപ്പണം സര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ പ്രതിപക്ഷം കയ്യും കെട്ടി നോക്കി നില്ക്കുന്ന ദുരവസ്ഥയാണ് കേരളത്തിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെയും പേഴ്സണല്‍ സ്റ്റാഫില്‍ ഇതുപോലെ തന്നെയാണ് ആള്‍ക്കാരെ എടുത്തിരിക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഗുണ്ടാ രാജിനും ഖജനാവ് കൊള്ളയ്ക്കും പിണറായി സര്‍ക്കാരിന് ധൈര്യം വരുന്നത് പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വം മൂലണെന്നും ഇത് ജനങ്ങള്‍ മനസ്സിലാക്കും എന്നും മുരളീധരന് പറഞ്ഞു.
രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്ഷന് ലഭിക്കില്ലെന്നത് സുപ്രീംകോടതിയും എടുത്തു പറഞ്ഞിരിക്കുകയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഗവര്‍ണര്‍ക്കും ബിജെപിക്ക് മേലയും കുതിര കയറാന്‍ വരുന്ന പിണറായി വിജയനും കൂട്ടാളികളും സുപ്രീം കോടതി വിമര്‍ശനം അംഗീകരിക്കുമോ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: