ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ച കേരള കോണ്‍ഗ്രസിന്റെ പോസ്റ്റിനെതിരെ തുറന്നടിച്ച് നടന് അനുപം ഖേര്‍. കോണ്‍ഗ്രസ് ഇപ്പോള്‍ തോല്‍വിയുടെ വക്കിലാണ്. അതുകൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവര്‍ പലതും പോസ്റ്റ് ചെയ്യും അതൊന്നും നമ്മള് ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ‘ ദി കശ്മീരി ഫയല്‍സ്’ ആണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആയിരക്കണക്കിന് പണ്ഡിറ്റുകളെ സ്വന്തം മണ്ണില്‍ നിന്നും ഓടിക്കാന്‍ ഭീകരര്‍ നടത്തിയ ക്രൂര പീഡനങ്ങള്‍ തുറന്ന് പറയുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്തുകൊണ്ടുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതില്‍ ശ്രദ്ധേയമായത് സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രതികരണം. 17 വര്‍ഷത്തിനുള്ളില്‍ 399 പണ്ഡിറ്റുകള്‍ മാത്രമാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടത്. ഇതേ കാലയളവില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 15000 ആയിരുന്നു. കശ്മീര്‍ പണ്ഡിറ്റുകളെ കുറിച്ചുളള യാഥാര്‍ഥ്യം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസിന്റെ ഈ ട്വീറ്റിനെതിരെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ച നടന് അനുപം ഖേര്‍ ചുട്ട മറുപടിയുമായി എത്തിയത്. ‘കേരള കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ച് പറഞ്ഞതില്‍ വളരെയധികം ദുഃഖമുണ്ട്. ഭീകരരുടെ ആക്രമണത്തില്‍ ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരെയാണ് നമുക്ക് നഷ്ടമായത്. അവര്‍ രണ്ട് പേരും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇത്രയും അനുഭവമുള്ള കോണ്‍ഗ്രസ് ഇത് പറയരുതായിരുന്നു എന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു’.
‘ഈ സംഭവത്തിന് വേണ്ടിയുള്ള എല്ലാ തെളിവുകളും ഉണ്ട്. കശ്മീര്‍ ഫയല്‍സ് ഇറങ്ങിയപ്പോള്‍ ആ സത്യങ്ങളും പുറത്ത് വന്നു. എന്നിട്ടും കോണ്‍ഗ്രസ് ഇങ്ങനൊരു പോസ്റ്റിട്ടു. കോണ്‍ഗ്രസ് ഇപ്പോള്‍ തോല്‍വിയുടെ വക്കിലാണ്. അതുകൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവര്‍ പലതും പോസ്റ്റ് ചെയ്യും അതൊന്നും നമ്മള് ശ്രദ്ധിക്കേണ്ടതില്ല. തിരിച്ചൊരു പ്രതികരണം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു’.
ഇതൊരു സിനിമയല്ല, പ്രസ്ഥാനമാണെന്നാണ് താരം പറയുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. 32 വര്‍ഷം മൂടിവെക്കപ്പെട്ട സത്യമാണ് ഇന്ന് ലോകം അറിഞ്ഞിരിക്കുന്നത്. ഈ സത്യത്തെയാണ് ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രശസ്തരും, സിനിമ താരങ്ങളിം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തിന് പിന്തുണ നല്കി പ്രശംസയും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: