കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന കര്‍ഷകരെ അവഗണിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി. ജില്ലയിലെ പരമ്പരാഗത തൊഴില്‍ മേഖലയായ കശുവണ്ടി മേഖലയിലെ സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കശുവണ്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകരെ രണ്ടു കോടി രൂപാ വരെയുള്ളവരെ കടക്കെണിയില്‍ നിന്നും രക്ഷപെടുത്താമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രിക്ക് കഴിഞ്ഞിട്ടില്ലായെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ക്ഷീര കര്‍ഷക മേഖല രാഷ്ടീയവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും യോഗം അപലപിച്ചു. അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വേലിയേറ്റ ഭീഷണിയും മൂലം ചെമ്മീന്‍ കരിമീന്‍ കൃഷിയിലേര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് കടബാദ്ധ്യത മൂലം ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുരേഷ് ആറ്റുപുറത്ത് അദ്ധ്യക്ഷത വഹിച്ച ജില്ലാ ഭാരവാഹി യോഗം കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ പ്രഭാരിയുമായ എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം അനില്‍ വാഴപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജി. ഉദയകുമാര്‍ ചവറ, വടമണ്‍ ബിജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുരളിമോന്‍ ശശി, ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: