ശാസ്താംകോട്ട: നൂറ് വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂള്‍. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുണ്ട്. സ്കൂള്‍ ക്ലാസുകളില്‍ പരമാവധി കുട്ടികള്‍ പത്തില്‍ താഴെ. ഒന്നാം ക്ലാസില്‍ നാല് കുട്ടികള്‍. മറ്റ് ക്ലാസുകളില്‍ ആറും ഏഴും കുട്ടികള്‍. പത്താം ക്ലാസില്‍ ഒന്‍പത് പേര്! കഴിഞ്ഞ എസ്എസ്എല്‍സിക്ക് പരീക്ഷ എഴുതിയത് പതിനൊന്നു പേരാണ്. പൊതുവിദ്യാലയങ്ങളെ കുറിച്ച് സര്‍ക്കാര്‍ മേനി പറയുമ്പോഴും അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ പോകാന്‍ മടിക്കുന്ന ജില്ലയിലെ ഒരു സ്കൂളിന്റെ നേര്‍ചിത്രമാണിത്. കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ മണ്‍റോതുരുത്ത് പഞ്ചായത്തില്‍പ്പെട്ട പെരുങ്ങാലം ഹയര്‍ സെക്കന്ററി സ്കൂളിന്റെ സ്ഥിതിയാണിത്.
പ്രകൃതിക്ഷോഭം ജനജീവിതത്തെ താറുമാറാക്കിയ മണ്റോത്തുത്തിലെ ഒറ്റപ്പെട്ട തുരുത്തായ പെരുങ്ങാലത്തെ ഈ സര്‍ക്കാര്‍ സ്കൂളിന്റെ കാലങ്ങളായുള്ള കണക്കും ചരിത്രവും ഇങ്ങനെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി പ്രതിനിധാനം ചെയ്ത കുണ്ടറ മണ്ഡലത്തിലായിരുന്നു അന്ന് ഈ സ്കൂളിന്റെ സ്ഥാനം. പിന്നീട് മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മാറിയെങ്കിലും സ്കൂളിന്റെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ ഓരോ ഡിവിഷന് മാത്രമേ ഇവിടെയുള്ളൂ.
മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് പെരുങ്ങാലം. ഇതൊരു ദ്വീപാണ്. രണ്ടുവശവും കല്ലടയാറും ഒരുവശത്ത് അഷ്ടമുടിക്കായലും കിഴക്ക് വശത്ത് അഷ്ടമുടിക്കായലിനെയും കല്ലട ആറിനെയും ബന്ധിപ്പിക്കുന്ന തോടും. ഇവിടെ എത്തിപ്പറ്റാന്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന് കൊല്ലത്തു നിന്നുള്ള ബോട്ട് സര്‍വ്വീസ്. കൂടാതെ കിഴക്ക് ഭാഗത്ത് മണ്‍റോതുരുത്ത് റയില്‍വേ സ്റ്റേഷന് പടിഞ്ഞാറുള്ള കൊന്നയില്‍കടവ് വഴിയും, വടക്ക് കല്ലടയാറിന് കുറുകെയുള്ള മലയില്‍കടവ് വഴിയും കടത്തുവള്ളത്തില്‍ പെരുങ്ങാലത്തെത്താം.
ചതുപ്പായ ഇടവഴികളിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം സ്കൂളിലെത്താന്‍. മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന പെരുങ്ങാലം ദ്വീപിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്കവും വേനല്‍ കാലത്തെ വേലിയേറ്റവും ഒറ്റയടിപാതയിലൂടെയുള്ള ഇവിടുത്തെ യാത്രയെ നരകതുല്യമാക്കുന്ന തരത്തിലാണ്.
പെരുങ്ങാലം വാര്‍ഡില്‍ ആയിരത്തിലധികം താമസക്കാരുണ്ട്. സ്കൂളിലെ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തത കാരണം പെരുങ്ങാലത്തുകാര് തങ്ങളുടെ കുട്ടികളെ പടിഞ്ഞാറെ കല്ലടയിലും തേവലക്കരയിലും, കോയിവിളയിലും മറ്റുമുള്ള അണ്‍എയിഡഡ് സ്കൂളിലാണ് വിടുന്നത്. വള്ളത്തിലിറങ്ങി ഒന്നര കിലോമീറ്ററോളം ഒറ്റയടിപ്പാതയിലൂടെ നടന്ന് ദൂരെ ദിക്കുകളില്‍ നിന്നും സ്കൂളിലെത്തുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളില്ലാത്ത സ്കൂളിന്റെ അവസ്ഥയില്‍ നിസ്സഹായരാണ്.
ക്ലാസ് മുറികള്‍ നവീകരിച്ച് വിദ്യാര്‍ഥികള്‍
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ക്ലാസ് മുറികള്‍ നവീകരിച്ച് മണ്‍റോതുരുത്ത് പെരുങ്ങാലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍. സ്കൂളിലെ എസ്പിസി യൂണിറ്റാണ് ഇതിന് നേതൃത്വം നല്‍കിയത്. ക്ലാസ് മുറികള്‍ കഴുകി വൃത്തിയാക്കി പെയിന്റ് അടിച്ച് നവീകരിച്ചു.
എസ്പിസി കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനം പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി. കെ.എസ്. ഉദ്ഘാടനം ചെയ്തു. സിപിഒമാരായ ജോയി.ജെ, അനീഷ്യ. പി. എസ്. എന്നിവരും അധ്യാപകരായ അനില്‍ കുമാര്‍. വി. ബി., അരുണ്‍ കുമാര്‍. ഡി. തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: