Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇത് ആളുകള്‍ കാണണം, യാഥാര്‍ധ്യം മനസിലാക്കണം; ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ നികുതി ഒഴിവാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

തൊന്നൂറുകളില്‍ കശ്മീരി ഹിന്ദുക്കള്‍ അഭിമുഖീകരിച്ച വേദനയും, കഷ്ടപ്പാടുകള്‍, പോരാട്ടങ്ങള്‍, ആഘാതങ്ങള്‍ എന്നിവയുടെ ഹൃദയ സ്പര്‍ശിയായ സത്യമാണ് 'ദി കശ്മീര്‍ ഫയല്‍സ്' വ്യക്തമാക്കുന്നത്. ഇത് പരമാവധി ആളുകള്‍ കാണണം. അതിനാല്‍ മധ്യപ്രദേശില്‍ ഇത് നികുതി രഹിതമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 08:23 pm IST
in Entertainment

ഭോപാല്‍: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമക്ക് വിനോദ നികുതി ഒഴിവാക്കി മധ്യപ്രദേശ്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയ്‌ക്ക് ഹാരിയാന, ഗുജറാത്ത് സര്‍ക്കരുകള്‍ നികുതി ഒഴിവാക്കിയതിനു പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍്‌റെ തീരുമാനം.

തൊന്നൂറുകളില്‍ കശ്മീരി ഹിന്ദുക്കള്‍ അഭിമുഖീകരിച്ച വേദനയും, കഷ്ടപ്പാടുകള്‍, പോരാട്ടങ്ങള്‍, ആഘാതങ്ങള്‍ എന്നിവയുടെ ഹൃദയ സ്പര്‍ശിയായ സത്യമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’ വ്യക്തമാക്കുന്നത്. ഇത് പരമാവധി ആളുകള്‍ കാണണം. അതിനാല്‍ മധ്യപ്രദേശില്‍ ഇത് നികുതി രഹിതമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

പുഷ്‌കര്‍ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേര്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥ. അനുപം ഖേര്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് ഇതുവരെ നല്‍കിയതില്‍ ഏറ്റവും മികച്ച സംഭാവന.

സത്യത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സിനിമയായതിനാല്‍ അത് നല്‍കുന്ന വേദന വളരെയധികമാണ്. സിനിമയിലെ മരണങ്ങളൊന്നും സാങ്കല്‍പ്പികമായിരുന്നില്ല, ദുരന്തങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല, മുറിവുകളൊന്നും അതിശയോക്തി കലര്‍ന്നതോ ചെറുതാക്കി ചിത്രീകരിക്കപ്പെട്ടതോ അല്ല.

1990ല്‍ റാലിവ് ഗലിവ് യാ ചലിവ്  ഒന്നുകില്‍ മതം മാറൂ, അല്ലെങ്കില്‍ കൊല്ലപ്പെടൂ  അല്ലെങ്കില്‍ നാട് വിടൂ എന്ന പ്രഖ്യാപനം കാശ്മീരീല്‍ പ്രതിധ്വനിച്ചപ്പോള്‍ അഞ്ച് ലക്ഷം കശ്മീരി പണ്ഡിറ്റുകള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ബാക്കിയുള്ളത് ചരിത്രമാണ്. പലരും മറന്നു തുടങ്ങിയ ആചരിത്രമാണ് കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അടിസ്ഥാനമാക്കിയുള്ള ദി കാശ്മീര്‍ ഫയല്‍സ് വിശദമാക്കുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമയില്‍ പല്ലവി ജോഷി, ഭാഷാ സുംബ്ലി, ദര്‍ശന്‍ കുമാര്‍ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്‌ച്ച വച്ചിരിക്കുന്നത്. സിനിമ നിര്‍മ്മിച്ചതും പല്ലവി ജോഷിയാണ്

‘സിനിമയ്‌ക്ക് ശേഷം കശ്മീര്‍ പണ്ഡിറ്റുകളില്‍ നിന്ന് ലഭിച്ച ആലിംഗനമാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം. അവര്‍ എന്നെയും വിവേകിനെയും കെട്ടിപ്പിടിച്ചു. ഞങ്ങളുടെ തോളില്‍ കിടന്നു കരഞ്ഞു. ആ വികാരത്തെ തടഞ്ഞു നിര്‍ത്താന്‍ വളരെ പ്രയാസമാണെങ്കിലും, അവരുടെ കഥകള്‍ ഞങ്ങള്‍ സത്യസന്ധമായി പറഞ്ഞു എന്നത് അവര്‍ക്ക് ഒരു അംഗീകാരം ലഭിച്ചത് പോലെയായിരുന്നു, ‘പല്ലവി ജോഷി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. Righttojustice
എന്ന ഹാഷ് ടാഗോടു കൂടിയാണ് എല്ലാവരും പ്രതികരിച്ചത്. ക്രിക്കറ്റ് താരം സുരേഷ് റയ്‌നയും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത് മുതല്‍ സംവിധായകന്റെ കുടുംബത്തിനടക്കം രൂക്ഷമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയെല്ലാം ശബ്ദം ഉയര്‍ത്തി കൊണ്ടാണ് വിവേക് മുന്നോട്ടു പോയത്.

‘ഞാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശത്രുക്കള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇന്ത്യന്‍ സംസ്‌കാരം പുണ്യമായി കാണുന്ന ശിവനെയും സരസ്വതിയെയും നശിപ്പിച്ച മനുഷ്യത്വരഹിതമായ ഭീകരതയെ തുറന്നുകാട്ടാനുള്ള ശ്രമമാണ് കാശ്മീര്‍ ഫയലുകള്‍. ഇപ്പോള്‍ മതഭീകരത ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറുകയാണ്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നത്, ഇന്ത്യ വിരുദ്ധ അര്‍ബന്‍ നക്‌സലുകളുടെ നിരവധി അസത്യങ്ങളും വ്യാജ വിവരണങ്ങളും ഞാന്‍ തുറന്നുകാട്ടുന്നു, അവര്‍ എന്നെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും അവര്‍ അതില്‍ വിജയിക്കില്ലെന്നു വ്യക്തമാണെന്നും അഗ്‌നിഹോത്രി നേരത്തെ പറഞ്ഞിരുന്നു.

Tags: ഗുജറാത്ത്bjpഹരിയാനmadhya pradeshകശ്മീരി പണ്ഡിതര്‍TheKashmirFiles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.