കൊച്ചി: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്, അല്‍നിഷ് ലൈഫ് സയന്‍സസ് ക്രോണിക് കിഡ്നി ഡിസീസ് (സി .കെ.ഡി) രോഗികള്‍ക്കായി ഹെല്‍ത്ത് ആപ്പ് പുറത്തിറക്കി. വൃക്കകളുടെ ആരോഗ്യം, വ്യായാമങ്ങള്‍, ദൈനംദിന ആരോഗ്യ ദിനചര്യകള്‍, ഡയാലിസിസ് രോഗികളുടെ ഭക്ഷണക്രമത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, പോഷകാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ആരോഗ്യകരമായ പാചകക്കുറിപ്പുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഈ ആപ്പ് നല്കുന്നു.
CKD ഉള്ള രോഗികള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ തരം, പ്രത്യേക ചേരുവകള്‍ അടങ്ങിയ പാചകം എന്നിവയിലും മറ്റും പതിവായി സഹായം ആവശ്യമാണ്. വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെട്ടിട്ടുള്ള ആളുകള്‍ അവരുടെ രക്തത്തിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് പ്രത്യേക ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഇതിനെ കിഡ്നി ഡയറ്റ് എന്ന് പറയുന്നു. കിഡ്നി ഡയറ്റ് പിന്തുടരുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഹെല്‍ത്ത് ആപ്പ് വഴിയുള്ള അല്നിഷെയുടെ ഈ ഡിജിറ്റല്‍ സംരംഭം രോഗികളെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കുക മാത്രമല്ല, വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആളുകളെ ബോധവത്കരിക്കുന്നതിലൂടെ ഡോക്ടര്‍മാരുടെ സമയം ലാഭിക്കുകയും ചെയ്യുമെന്നു അല്‍നിഷ് ലൈഫ് സയന്‍സസ് സ്ഥാപകനും എംഡിയുമായ ഗിരീഷ് അറോറ പറഞ്ഞു.
നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് അല്‍നിഷ്. ഭാവിയില്‍ ആപ്പ് ഫീച്ചറുകള്‍ അപ്ഗ്രേഡ് ചെയ്യുകയും പ്രമേഹവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും ഉള്ള രോഗികള്‍ക്കായി ഇത് വിപുലമാക്കുകയും ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: